Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
റിഫ മെഹ്‌നുവിന്റെ മരണത്തിനിടയാക്കിയ വ്യക്തിയെ പുറത്തുകൊണ്ടുവരുമെന്ന് ഭർത്താവ്

April 09, 2022

April 09, 2022

 

ദുബായ്: വ്ലോഗറും യൂട്യൂബറും കോഴിക്കോട് ബാലുശേരി സ്വദേശിയുമായ റിഫ മെഹ്നുവിന്റെ മരണത്തില്‍ അഭ്യൂഹങ്ങളും ദുരൂഹതകളും തുടരുന്നതിനിടെ മരണം സംബന്ധിച്ച കൂടുതൽ വെളിപ്പെടുത്തലുമായി ഭർത്താവ് മെഹ്‌നാസ് രംഗത്ത്.ഭര്‍ത്താവ് മെഹ്നാസില്‍ നിന്നും റിഫ ശാരീരികവും മാനസികവുമായ പീഡനം നേരിട്ടുവെന്നാരോപിച്ച്‌ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയതിനു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ. റിഫയെ കൊലപ്പെടുത്തിയത് താനല്ലെന്നും, തങ്ങള്‍ക്കിടയില്‍ വില്ലനായി വന്നത് ആരാണെന്ന് പുറത്തുകൊണ്ടുവരുമെന്ന് മെഹ്‌നാസ് പറയുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു മെഹ്നാസിന്റെ വെളിപ്പെടുത്തല്‍.

ഒന്നും പറയാതെ ഇനിയും ശ്വാസംമുട്ടി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും, തന്നെയും റിഫയേയും സ്‌നേഹിച്ചവരോട് തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും യുവാവ് പറയുന്നു. 'മാധ്യമങ്ങളോട് ഞാന്‍ തന്നെ എല്ലാം പറയും. എന്റെ കൈയ്യിലുള്ള തെളിവ് എല്ലാം ഞാന്‍ കൊടുക്കും. ഇവിടെ വെറുതേ ഇരിക്കുകയാണെന്ന് പറയുന്നത് വെറുതെ ആണ്. ഞാനും റിഫയും തമ്മില്‍ എങ്ങനെ ആയിരുന്നുവെന്നും ഞങ്ങള്‍ക്കിടയില്‍ വില്ലനായി വന്നത് ആരാണ് എന്നുമുള്ള എല്ലാം പുറത്ത് കൊണ്ടുവരും. പലരും നിരന്തരം എന്നെയും എന്റെ കുടുംബത്തേയും വിളിച്ച്‌ സത്യങ്ങള്‍ ചോദിക്കുകയാണ്. എന്റെ നിശബ്ദത പലരും മുതലെടുക്കുന്നുണ്ട്. ഇതിന് പിന്നില്‍ ഒരുപാട് കാര്യങ്ങളുണ്ട്. ഒരു നിരപരാധിയെ ആണ് കുറ്റവാളിയാക്കാന്‍ നോക്കുന്നത്. ഒരു ഫ്രണ്ടിനെ രക്ഷിക്കാനായി എന്റെ തലയില്‍ എല്ലാം കെട്ടിവെയ്ക്കുകയല്ല വണ്ടത്', മെഹ്‌നാസ് പറയുന്നു.

കഴിഞ്ഞ മാര്‍ച്ച്‌ ഒന്നിനാണ് റിഫ മെഹ്നുവിനെ ദുബായിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News