Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിൽ ആശ്വാസ ദിനം,കോവിഡ് ഭേദമായവരുടെ എണ്ണം മൂന്നിരട്ടിയായി ഉയർന്നു

July 23, 2020

July 23, 2020

മസ്കത്ത് : നീണ്ട കാത്തിരിപ്പിന് ശേഷം ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ഭേദമായവരുടെ എണ്ണം പുതുതായി രോഗം സ്ഥിരീകരിച്ചവരെക്കാൾ മൂന്നിരട്ടിയായി ഉയർന്നു.3,427 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം ഭേദമായത്..ഇതോടെ ഒമാനിൽ രോഗമുക്തരായവരുടെ എണ്ണം 51,349 ആയി. രാജ്യത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കോവിഡ് മുക്തി നിരക്കാണിത്.

അതേ സമയം, ഇന്ന് 1,099 പേർക്ക് കൂടി കോവിഡ് പോസിറ്റീവായതോടെ ഒമാനിൽ ഇതുവരെ വൈറസ് ബാധ റിപ്പോർട്ട് ചെയ്തവരുടെ എണ്ണം 72,646 ആയി.ഇന്ന് കോവിഡ് പോസിറ്റീവായവരിൽ 979 പേരും ഒമാൻ പൗരൻമ്മാരാണ്. 120 പ്രവാസികൾക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചു.

വൈറസ് ബാധിതരായി 6 പേർ കൂടി ഇന്ന് മരണപ്പെട്ടതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 355 ആയി.പുതിയതായി 80 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  രാജ്യത്ത് നിലവിൽ 589 പേരെയാണ് കോവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്നത്.. ഇതിൽ 169 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News