Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
കോവാക്സിന്റെ അന്താരാഷ്ട്ര അംഗീകാരം, ഇന്ത്യൻ പ്രവാസികൾക്കിനി യാത്ര സുഗമമാവും

November 06, 2021

November 06, 2021

ദോഹ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിനായ 'കോവാക്സിന്' ഒടുവിൽ ലോക ആരോഗ്യ സംഘടനയുടെ പച്ചക്കൊടി. കോവാക്സിന് ലഭിച്ച ഈ അനുമതി ഇന്ത്യയിൽ നിന്നും മിഡിൽ ഈസ്റ്റ് അടക്കമുള്ള വിദേശരാജ്യങ്ങളിലേക്ക്  ഏറെ ആശ്വാസകരമായ വാർത്തയാണ്. ഗൾഫ് രാജ്യങ്ങളിൽ പലതും കോവാക്സിനെ ഇനിയും തങ്ങളുടെ അംഗീകൃത വാക്സിനുകളുടെ പട്ടികയിൽ ഉൾപെടുത്തിയിട്ടില്ലെങ്കിലും, ലോകാരോഗ്യ സംഘടന അനുമതി നൽകിയതോടെ ഈ രാജ്യങ്ങളും കോവാക്സിന് വൈകാതെ അംഗീകാരം നൽകും. വാക്സിൻ എടുത്തിട്ടും, അംഗീകൃത വാക്സിനുകളുടെ ലിസ്റ്റിൽ കോവാക്സിൻ ഇല്ലെന്ന കാരണത്താൽ ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികളാണ് വിദേശയാത്രയിൽ തടസ്സങ്ങൾ നേരിട്ടത്.

രണ്ട് വാക്സിനുകളാണ് ഇന്ത്യയിൽ ഉപയോഗത്തിലുള്ളത്. ഇവയിൽ വിദേശത്ത് വികസിപ്പിച്ച കോവിഷീൽഡിന് ലോകരാജ്യങ്ങൾ തുടക്കത്തിൽ തന്നെ അംഗീകാരം നൽകിയെങ്കിലും കോവാക്സിന് ചുരുക്കം ചില രാജ്യങ്ങൾ മാത്രമാണ് ആദ്യഘട്ടത്തിൽ അനുമതി നൽകിയത്. എന്നാൽ, ലോകാരോഗ്യസംഘടനയുടെ അംഗീകാരത്തോടെ ഈ സമസ്യക്ക് പരിഹാരമാവുകയാണ്. കോവാക്സിനെടുത്ത ഇന്ത്യക്കാർക്ക് രാജ്യത്ത് പ്രവേശിക്കാമെന്ന് അമേരിക്ക പ്രഖ്യാപിച്ചുകഴിഞ്ഞു. ഏറെ വൈകാതെ ഖത്തർ അടക്കമുള്ള അറബ് രാജ്യങ്ങളും കോവാക്സിനെ അംഗീകരിക്കും. കോവാക്സിനെ അംഗീകൃത വാക്സിനുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതായി ഒമാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.


Latest Related News