Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
റാസൽഖൈമയിൽ ടയർ പൊട്ടിത്തെറിച്ച് മലയാളി ഉൾപെടെ രണ്ട് ഇന്ത്യക്കാർ മരിച്ചു 

July 25, 2020

July 25, 2020

റാസല്‍ഖൈമ: യു.എ.ഇയിലെ റാസൽഖൈമയിൽ ജോലിക്കിടെ ടയര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മലയാളി  ഉള്‍പെടെ രണ്ട് പേര്‍ മരിച്ചു. കൊല്ലം ഇരവിചിറ വെസ്റ്റ് കുറ്റിയില്‍ വീട്ടില്‍ നിസാര്‍ ഹമീദ് കുട്ടിയും (48) ബംഗ്ലാദേശ് സ്വദേശിയുമാണ് മരിച്ചത്. ഹമീദ് കുട്ടി റാസല്‍ഖൈമയിലെ ജസീറയില്‍ റാക് ഫിക്സ് എന്ന സ്ഥാപനത്തില്‍ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. സഹപ്രവര്‍ത്തകനായ ബംഗ്ലാദേശ് സ്വദേശി ട്രക്കിന്റെ ടയര്‍ ശരിയാക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്.

ബംഗ്ലാദേശ് സ്വദേശി സംഭവസ്ഥലത്തും നിസാര്‍ ഹമീദ് കുട്ടി ആശുപത്രിയിലുമാണ് മരിച്ചത്. പത്ത് വര്‍ഷമായി ഇവിടെയുള്ള നിസാര്‍ അടുത്ത മാസം വിസ കാന്‍സല്‍ ചെയ്ത് നാട്ടില്‍ പോകാനിരിക്കെയാണ് അപകടമുണ്ടായത്..ഭാര്യ: ഷീജ. പിതാവ്: ഹമീദ് കുട്ടി. മാതാവ്: ഖദീജ ബീവി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News