Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
വേനൽ മഴയ്ക്ക് ആശ്വാസമായി യു.എ.ഇ യിൽ മഴ

August 18, 2019

August 18, 2019

അബുദാബി:കടുത്ത വേനല്‍ചൂടിന് ആശ്വാസമായി യു.എ.ഇയുടെ വിവിധഭാഗങ്ങളില്‍ ശക്തമായ മഴ ലഭിച്ചു.. വടക്കന്‍ എമിറേറ്റുകളിലാണ് ശക്തമായ മഴ രേഖപ്പെടുത്തിയത്. എന്നാല്‍ തലസ്ഥാനമായ അബൂദബിയിലും മറ്റും കനത്ത ചൂട് രേഖപ്പെടുത്തി.
 

ഷാര്‍ജ എമിറേറ്റിലെ മലീഹ, മദാം, അല്‍ഫലജ്, അല്‍ഫയാ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചതെന്ന് ദേശീയ കാലവാസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മഴയില്‍ മലയോരമേഖലയില്‍ ശക്തമായ മലവെള്ളപാച്ചിലും രൂപപ്പെട്ടു. ഷാര്‍ജയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞദിവസം ആലിപ്പഴവര്‍ഷവും അനുഭവപ്പെട്ടിരുന്നു. റാസല്‍ഖൈമയുടെ ചില ഭാഗങ്ങളിലും കഴിഞ്ഞദിവസങ്ങളില്‍ നേരിയ മഴ ലഭിച്ചു. അപ്രതീക്ഷിതമായ മഴയില്‍ അപകടങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.


Latest Related News