Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
താടിയും തലപ്പാവുമായി തീവ്രവാദി,ഡോ.അംബേദ്കറോടും ആദരവില്ല : സീബ് ഇന്ത്യൻ സ്‌കൂളിലെ ചോദ്യപേപ്പർ വിവാദത്തിൽ

September 16, 2021

September 16, 2021

മ​സ്​​ക​ത്ത്​: തൊ​പ്പി​യും താ​ടി​യും വെ​ച്ച​യാ​ളെ തീ​വ്ര​വാ​ദി​യുടെ പൊതുപ്രതീകമായി ചി​ത്രീ​ക​രി​ച്ച് മസ്കത്ത് ​ സീ​ബ്​ ഇ​ന്ത്യ​ന്‍ സ്​​കൂ​ളി​ലെ ചോ​ദ്യ​പേ​പ്പ​ര്‍ വിവാദത്തിൽ.ചോദ്യപേപ്പറിലെ ചില പ്രതീകങ്ങൾ കുട്ടികളിൽ തെറ്റായ ബോധമുണ്ടാക്കുന്നു എന്നാണ് രക്ഷിതാക്കളുടെ പരാതി..താടിയും തലപ്പാവുമുള്ളവരെല്ലാം തീവ്രവാദികളാണെന്ന തെറ്റിദ്ധാരണ കുട്ടികൾക്കിടയിലുണ്ടാവാൻ ഇത് കാരണമാകുമെന്നും രക്ഷിതാക്കൾ കുറ്റപ്പെടുത്തുന്നു. ര​ണ്ടാം ക്ലാ​സ്​ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ അ​ര കൊ​ല്ല പ​രീ​ക്ഷ​ക്ക്​ ഇ.​വി.​എ​സ്​ വി​ഷ​യ​ത്തി​ന്​ ന​ല്‍​കി​യ ചോ​ദ്യ​പേ​പ്പ​റി​ലെ 17മ​ത്തെ ചോ​ദ്യ​മാ​ണ്​ ​ വി​വാ​ദ​മാ​യ​ത്. 

താ​ഴെ പ​റ​യു​ന്ന​വ​യി​ല്‍ ക​മ്യൂ​ണി​റ്റി സ​ഹാ​യി അ​ല്ലാ​ത്ത​ത്​ ആ​രാ​ണ്​ എ​ന്നാ​ണ്​ ചോ​ദ്യം. ഉ​ത്ത​ര​ങ്ങ​ളു​ടെ ചോ​യി​സു​ക​ളി​ല്‍ ആ​ദ്യ​ത്തേ​ത്​ ഭീ​ക​ര​നാ​ണ്. കൈ​യി​ല്‍ തോ​ക്കു​മാ​യി നി​ല്‍​ക്കു​ന്ന​യാ​ളു​ടെ ചി​ത്ര​വും ഇ​തി​നാ​യി ന​ല്‍​കി​യി​ട്ടു​ണ്ട്. തൊ​പ്പി​യും താ​ടി​യും ന​മ​സ്​​കാ​ര തഴമ്പുള്ള ആളുടെ ചിത്രമാണ് തീവ്രവാദിയുടെ പ്രതീകമായി ചേർത്തിരിക്കുന്നത്.  ചോ​ദ്യ​പേ​പ്പ​റി​ല്‍ വേ​റെ​യും അ​ബ​ദ്ധ​ങ്ങ​ള്‍ ക​ട​ന്നു​ കൂ​ടി​യി​ട്ടു​ണ്ടെ​ന്നും പ​രാ​തി​യു​ണ്ട്. ഡോ​ക്​​ട​റേ​റ്റ്​ നേ​ടി​യ അം​ബേ​ദ്​​ക​റെ വെ​റും ​അ​ം​ബേ​ദ്​​ക​റാ​യാ​ണ്​ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. വി​ദേ​ശ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്ന്​ ആ​ദ്യ​മാ​യി ഡോ​ക്​​ട​റേ​റ്റ്​ നേ​ടി​യ ഇ​ന്ത്യ​ക്കാ​ര​നാ​ണ്​ അം​ബേ​ദ്​​ക​ര്‍. ഓ​ണ​റ​റി അ​ട​ക്കം നാ​ലോ​ളം ഡോ​ക്​​ട​റേ​റ്റും നേ​ടി​യി​ട്ടു​ണ്ട്​ ഇ​ദ്ദേ​ഹം. കു​ട്ടി​ക​ളു​ടെ മ​ന​സ്സി​ലേ​ക്ക്​ വി​ദ്വേ​ഷ ചി​ന്ത​ക​ളും തെ​റ്റാ​യ അ​റി​വു​ക​ളും ക​ട​ത്തി വി​ടു​ന്ന​താ​ണ്​ ചോ​ദ്യ​പേ​പ്പ​റെ​ന്ന്​ ര​ക്ഷി​താ​ക്ക​ള്‍ പ​രാ​തി​പ്പെ​ടു​ന്നു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​ണ്. മ​ല​യാ​ളി​ക​ള്‍​ക്ക്​ പു​റ​മെ, സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ചോ​ദ്യ​പ്പേ​റി​നെ​തി​രെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​തി​ക​രി​ച്ചി​ട്ടു​ണ്ട്. സ്​​കൂ​ള്‍ അ​ധി​കൃ​ത​ര്‍​ക്കെ​തി​രെ​യാ​ണ്​ ന​ട​പ​ടി വേ​ണ്ട​തെ​ന്നും ര​ക്ഷി​താ​ക്ക​ള്‍ പ​റ​യു​ന്നു.

 


Latest Related News