Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇ.യിൽ ഇനി എമിറേറ്റ്സ് ഐഡി, പാസ്‌പോർട്ടിൽ താമസവിസ പതിക്കുന്നത് നിർത്തലാക്കും

April 05, 2022

April 05, 2022

അബുദാബി : വിദേശികളുടെ പാസ്‌പോർട്ടിൽ താമസവിസ പതിക്കുന്ന രീതി നിർത്തലാക്കുന്നു. പകരം, എമിറേറ്റ്സിലെ ഔദ്യോഗിക തിരിച്ചറിയൽ രേഖയായ എമിറേറ്റ്സ് ഐഡി ഉപയോഗിക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്ത് ഏപ്രിൽ 11 ന് ശേഷം താമസവിസ സ്റ്റാമ്പ്‌ ചെയ്യില്ലെന്ന് പ്രാദേശികപത്രമായ അൽഖലീജ് റിപ്പോർട്ട് ചെയ്തു.

പുതിയ പരിഷ്‌കരണങ്ങൾ ഈ മാസം തന്നെ നടപ്പിലാക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചനകൾ. താമസവിസ ഉപയോഗിക്കേണ്ട മുഴുവൻ സാഹചര്യങ്ങളിലും പകരം എമിറേറ്റ്‌സ് ഐഡി ഉപയോഗിക്കാനാണ് തീരുമാനം. യു.എ.ഇ.യിലേക്ക് യാത്ര ചെയ്യുന്ന വ്യക്തിയുടെ മുഴുവൻ വിവരങ്ങളും ഐഡി കാർഡിലൂടെ വിമാനക്കമ്പനികൾക്ക് അറിയാൻ കഴിയും. ഇതിനായി, നിലവിലെ എമിറേറ്റ്സ് ഐഡി സംവിധാനത്തിൽ കൂടുതൽ വിവരങ്ങൾ ഉൾകൊള്ളിക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.


Latest Related News