Breaking News
ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം |
ലോകകപ്പ് യോഗ്യതാ റൗണ്ടിൽ മിന്നും പ്രകടനം, ഖത്തർ നായകന് ഐസിസി ബൗളിംഗ് റാങ്കിങ്ങിൽ വൻ മുന്നേറ്റം

November 01, 2021

November 01, 2021

ദോഹ : 2022 ട്വന്റി ട്വന്റി ലോകകപ്പിന് യോഗ്യത നേടാൻ കഴിഞ്ഞില്ലെങ്കിലും, യോഗ്യതാ റൗണ്ടിൽ മികച്ച പ്രകടനമാണ് ഖത്തർ കാഴ്ചവെച്ചത്. റൺറേറ്റിലെ മുൻതൂക്കത്തിൽ ഖത്തറിനെ മറികടന്ന് ബഹ്‌റൈൻ യോഗ്യത നേടുകയായിരുന്നു. ടൂർണമെന്റിൽ തിളങ്ങിയ ഖത്തർ നായകൻ ഇഖ്ബാൽ ഹുസൈൻ ഐസിസിയുടെ ബൗളർമാരുടെ പട്ടികയിൽ മൂന്നാമത് എത്തിയിരിക്കുകയാണ്.

സ്ട്രൈക്ക് റേറ്റിൽ അഫ്ഗാൻ താരം റാഷിദ്‌ ഖാനും നേപ്പാൾ ബൗളർ സന്ദീപ് ലാമിച്ചാനെയും മാത്രമാണ് ഇഖ്ബാലിന് മുന്നിലുള്ളത്. യോഗ്യതാ റൗണ്ടിലെ നാല് മത്സരങ്ങളിൽ നിന്നായി ഏഴ് വിക്കറ്റുകൾ വീഴ്ത്തിയ ഇഖ്ബാൽ, 15 ഓവറിൽ കേവലം 89 റൺസാണ് വിട്ടുകൊടുത്തത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 26 മത്സരങ്ങളിൽ നിന്നായി 45 വിക്കറ്റുകളാണ്‌ ഇഖ്ബാലിനെ സമ്പാദ്യം.


Latest Related News