Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
പുറത്തുനിന്നുള്ളവരുടെ അഭിപ്രായങ്ങൾ നോക്കി വേഷങ്ങൾ തെരഞ്ഞെടുക്കാറില്ല,വാരിയൻകുന്നനിൽ നിന്ന് പിന്മാറാനുള്ള തീരുമാനം തന്റേതല്ലെന്ന് പൃഥ്വിരാജ്

October 07, 2021

October 07, 2021

ദുബായ് : വാരിയംകുന്നന്‍ സിനിമയില്‍ നിന്ന്​ പിന്മാറിയെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ ഉൾപെടെ വലിയ ചർച്ചയായതിന് പിന്നാലെ ചിത്രത്തിൽ നായക വേഷത്തിൽ എത്തേണ്ടിയിരുന്ന നടൻ പൃഥ്വിരാജ് തന്നെ ആദ്യമായി പിന്മാറ്റത്തിനുള്ള കാരണം ദുബായിൽ വിശിദീകരിച്ചു.  ഭ്രമം സിനിമയുടെ റിലീസിങ്ങിനായി ദുബൈയില്‍ എത്തിയ പ്രിഥ്വിരാജ്​ മാധ്യമപ്രവര്‍ത്തകരോട്​ സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.

'പിന്മാറാനുള്ള തീരുമാനം തന്റേതല്ല. താന്‍ ആ സിനിമയുടെ നിര്‍മാതാവോ സംവിധായകനോ അല്ല, അവരാണ് അതിന് മറുപടി പറയേണ്ടത്..' വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായി അദ്ദേഹം വിശദീകരിച്ചു. . വാരിയന്‍കുന്നനുമായി ബന്ധപ്പെട്ട്​ സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ ശ്രദ്ധിച്ചിരുന്നോ എന്ന ചോദ്യത്തിന്​ 'ത​ന്റെ  വ്യക്തിജീവിതത്തെ കുറിച്ചും കലാജീവിതത്തെ കുറച്ചും പുറത്തുള്ളവര്‍ എന്ത് പറയുന്നു എന്നതിന് ചെവി കൊടുക്കാറില്ലെന്നായിരുന്നു മറുപടി.

അന്ധാദുന്‍ എന്ന ഹിന്ദി സിനിമയുടെ മലയാളം പതിപ്പാണ് ഭ്രമം. ഈ സിനിമ മലയാളത്തില്‍ നിര്‍മിക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ, അഭിനയിക്കാനാണ് അവസരം ലഭിച്ചത്. പുതുമകളുള്ള സിനിമയാണ്​ ഭ്രമം. യു.എ.ഇയിലെ തീയറ്ററില്‍ സിനിമ റിലീസ്​ ചെയ്യാന്‍ അവസരം ലഭിച്ചത്​ മികച്ച സൂചനയാണ്​. കോവിഡ് കാലം സിനിമാ നിര്‍മാണം ലളിതമാക്കുകയും പുതിയ സാധ്യതകള്‍ക്ക് വഴിയൊരുക്കുകയും ചെയ്​തെന്നും പ്രിഥ്വിരാജ്​ പറഞ്ഞു. സംവിധായകന്‍ രവി കെ. ചന്ദ്രന്‍, പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മംത മോഹന്‍ദാസ്, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ 00974 66200167  എന്ന ഖത്തർ വാട്സ്ആപ് നമ്പറിൽ സന്ദേശം അയക്കുക 


Latest Related News