Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിദിന ഗള്‍ഫ് സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാവും

August 23, 2019

August 23, 2019

ദില്ലി: രണ്ടാം തവണ പ്രധാനമന്ത്രിയായശേഷം നരേന്ദ്രമോദിയുടെ ത്രിദിന ഗള്‍ഫ് സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. ഫ്രാന്‍സില്‍നിന്നാണ് അദ്ദേഹം അബുദാബിയിലെത്തുന്നത്. രാത്രി 9.45ന് അബുദാബിയിലെത്തുന്ന പ്രധാനമന്ത്രിയുടെ യുഎഇയിലെ പ്രധാന പരിപാടികള്‍ ശനിയാഴ്ചയാണ്.യുഎഇ ഭരണനേതാക്കളുമായി അദ്ദേഹം ചര്‍ച്ചനടത്തും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പ്രധാനമന്ത്രിക്കൊപ്പമുണ്ട്.

പന്ത്രണ്ടുമണിക്ക് അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ പാലസില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ യു.എ.ഇ.യുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് മെഡല്‍ പ്രധാനമന്ത്രിക്ക് സമ്മാനിക്കും.അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉള്‍പ്പെടെ രാജകുടുംബത്തിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക സ്റ്റാമ്പ് പ്രധാനമന്ത്രിയും ശൈഖ് മുഹമ്മദും ചേര്‍ന്ന് പുറത്തിറക്കും.

വിരുന്നില്‍ പങ്കെടുത്തശേഷം മോദി ഉച്ചതിരിഞ്ഞ് ബഹ്‌റൈനിലേക്ക് തിരിച്ചു പോകും. വൈകീട്ട് ഏഴിന് ബഹ്‌റൈന്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. ഞായറാഴ്ച കാലത്ത് മനാമയിലെ ശ്രീകൃഷ്ണക്ഷേത്രത്തിന്റെ നവീകരണപരിപാടി ഉദ്ഘാടനംചെയ്യും. 


Latest Related News