Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
പാട്ട് പരിധിവിട്ടാൽ പിഴ, വാഹനത്തിൽ ശബ്ദമലിനീകരണം നടത്തുന്നവർക്കെതിരെ നടപടി എടുക്കുമെന്ന് അബുദാബി പോലീസ്

November 10, 2021

November 10, 2021

അബുദാബി: തണുപ്പുകാലം വരവായതോടെ വാഹനങ്ങളുടെ ചില്ലുകൾ താഴ്ത്തിവെച്ച്, ഉയർന്ന ശബ്ദത്തിൽ പാട്ടുവെയ്ക്കുന്ന പ്രവണത കൂടിവരികയാണ് അബുദാബിയിൽ. ഇത്തരക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് അബുദാബി പോലീസ്. ജോലി കഴിഞ്ഞ് വിശ്രമിക്കുന്നവർക്കും, വയോധികർക്കും ഈ കലാപരിപാടി കാരണം ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് പരാതികൾ ലഭിച്ചതിനെ തുടർന്നാണ് നടപടി. 

2000 ദിർഹം പിഴയും, 12 ബ്ലാക്ക് പോയിന്റുമാണ് ഉച്ചത്തിൽ സംഗീതം ആസ്വദിക്കുന്നവർക്കുള്ള പിഴ. ശബ്ദം കൂട്ടാൻ വേണ്ടി വാഹനത്തിന്റെ എഞ്ചിനിൽ മാറ്റങ്ങൾ വരുത്തിയതായി ശ്രദ്ധയിൽ പെട്ടാൽ 1000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റും ലഭിക്കും. ഇതോടൊപ്പം, 30 ദിവസത്തേക്ക് വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. നിയമം ലംഘിക്കുന്നവരെ പിടികൂടി പിഴ ചുമത്തുമെന്ന് പോലീസ് പെട്രോളിംഗ് ഉപമേധാവി ബ്രിഗേഡിയർ സാലിം അബ്ദുള്ള ബിൻ ബറാക് അൽ അമിരി അറിയിച്ചു.


Latest Related News