Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അനുമതി ഇല്ലാതെ പണപ്പിരിവ് നടത്തിയാൽ കനത്ത പിഴ, നിയമം കടുപ്പിച്ച് അബുദാബി

November 22, 2021

November 22, 2021

അബുദാബി : അനുമതിയില്ലാതെ പണപ്പിരിവ് നടത്തിയതായി ശ്രദ്ധയിൽ പെട്ടാൽ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി അധികൃതർ. കുറ്റം ചെയ്തതായി തെളിഞ്ഞാൽ ഫെഡറൽ നിയമം അനുസരിച്ച് മൂന്ന് ലക്ഷം വരെ പിഴ ലഭിക്കാവുന്ന കുറ്റമാണിത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള പിരിവുകൾക്കും ഈ നിയമം ബാധകമാണ്. 

ലൈസൻസുള്ള സംഘടനകളും പിരിവ് നടത്തുന്നതിന് മുൻപ് അനുമതി നേടേണ്ടതുണ്ട്. ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്മെന്റിലാണ് ഇതിനുള്ള അപേക്ഷ സമർപ്പിക്കേണ്ടത്. ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി /കോൺസുലേറ്റ് മുഖേന അപേക്ഷ സമർപ്പിക്കാം. ഇതോടൊപ്പം, ഭിക്ഷാടനത്തിനുള്ള പിഴ സംഖ്യയും അധികൃതർ വ്യക്തമാക്കി. 3 മാസം തടവോ 5000 ദിർഹം പിഴയോ ഇത് രണ്ടും ചേർത്തോ ആവും ഭിക്ഷാടകർക്കുള്ള ശിക്ഷ.


Latest Related News