Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അജ്‌മാനിൽ വാഹനാപകടത്തിൽ പാലക്കാട് സ്വദേശി മരിച്ചു

August 22, 2022

August 22, 2022

അജ്‍മാന്‍: യുഎഇയിലെ അജ്‌മാനിൽ വെള്ളിയാഴ്ചയുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു.പാലക്കാട് ചാലിശേരി ആലിക്കര പുലവത്തേതില്‍ മൂസക്കുട്ടിയുടെ മകന്‍ ഷാജി (39) ആണ് മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്‍ച ജുമുഅ നമസ്‌കാരത്തിനായി പള്ളിയിലേക്ക് പോകുന്നതിനിടെ അജ്‍മാന്‍ ഖബര്‍സ്ഥാന് സമീപത്തുവെച്ചാണ് വാഹാനപകടമുണ്ടായത്.

അജ്‍മാനിലെ ഒരു സ്ഥാപനത്തിന്റെ ദുബായ്  ശാഖയില്‍ സെയില്‍സ്‍മാനായി ജോലി ചെയ്യുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ് - ആമിനക്കുട്ടി. ഭാര്യ - ഹസീന. മക്കള്‍ - നാജിയ, സഫ്‍വാന്‍, യാസീന്‍. യുഎഇയിലുള്ള മുജീബ് റഹ്‍മാന്‍, മുസ്‍തഫ എന്നിവര്‍ സഹോദരങ്ങളാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News