Breaking News
ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  |
പാക്കിസ്ഥാൻ പൊലീസില്‍ ആദ്യമായി ഹിന്ദു പെണ്‍കുട്ടിയെ നിയമിച്ചു

September 04, 2019

September 04, 2019

ഇക്കഴിഞ്ഞ ജനുവരിയില്‍ പാക് കോടതിയിലെ ആദ്യ ഹിന്ദു ജഡ്ജിയായി സുമന്‍ പവന്‍ ബോദനി സത്യപ്രതിജ്ഞ ചെയ്തിരുന്നു.
ഇസ്ലാമാബാദ്: പാകിസ്താനില്‍ ആദ്യമായി പൊലീസ് സേനയിലേക്ക് ഹിന്ദു പെണ്‍കുട്ടിയെ നിയമിച്ചു. സിന്ധ് പബ്ലിക് സര്‍വിസ് കമീഷന്‍ നടത്തിയ മത്സര പരീക്ഷയില്‍ ഉന്നത വിജയം നേടിയ പുഷ്പ കോല്‍ഹിയാണ് അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടറായി ജോലിയില്‍ പ്രവേശിച്ചത്. മനുഷ്യാവകാശ പ്രവര്‍ത്തകനായ കപില്‍ ദേവ് ആണ് സിന്ധ് പ്രവിശ്യയില്‍ ഹിന്ദു സമുദായത്തില്‍ നിന്നുള്ള ആദ്യ പൊലീസ് വനിതയായി പുഷ്പ തെരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത പുറത്തുവിട്ടത്.

ഇക്കഴിഞ്ഞ ജനുവരിയില്‍ പാക് കോടതിയിലെ ആദ്യ ഹിന്ദു ജഡ്ജിയായി സുമന്‍ പവന്‍ ബോദനി സത്യപ്രതിജ്ഞ ചെയ്തിരുന്നു. സിന്ധിലെ ശഹദദ്കോട് ആണ് സുമെന്‍റ സ്വദേശം. പാകിസ്താനിലെ ന്യൂനപക്ഷ വിഭാഗമായ ഹിന്ദുമതവിഭാഗക്കാരില്‍ ഭൂരിഭാഗവും സിന്ധ് പ്രവിശ്യയിലാണുള്ളത്.


Latest Related News