Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച അബുദാബിയിൽ

July 12, 2023

July 12, 2023

ന്യൂസ്‌റൂം ബ്യുറോ
അബൂദബി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 15 ന് ശനിയാഴ്ച അബൂദബിയിലെത്തും. രണ്ട് ദിവസത്തെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് ശേഷമാണ് മോദി എത്തുന്നത്.

യു എ ഇ സന്ദര്‍ശന വേളയില്‍ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി മോദി കൂടിക്കാഴ്ച നടത്തുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ഇരു നേതാക്കളും പരിശോധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യ-യു എ ഇ തന്ത്രപരമായ സമഗ്ര പങ്കാളിത്തം ക്രമാനുഗതമായി ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ഊര്‍ജം, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, ഫിന്‍ടെക്, പ്രതിരോധം, സംസ്‌കാരം തുടങ്ങിയ വിവിധ മേഖലകളില്‍ സഹകരണം മുന്നോട്ട് കൊണ്ടുപോകാനും ആഗോള വിഷയങ്ങളില്‍ സഹകരണം ചര്‍ച്ച ചെയ്യാനുമുള്ള അവസരം കൂടിയാണിതെന്ന് മന്ത്രാലയം പറഞ്ഞു. യു എ ഇ. യു എന്‍ എഫ് സി സി സി യുടെ സി ഒ പി 28 ന്റെയും യു എ ഇ യുടെ പ്രത്യേക ക്ഷണിതാവെന്ന നിലയിലും ഇന്ത്യയുടെ ജി-20 പ്രസിഡന്‍സിയുടെ പശ്ചാത്തലത്തിലും സന്ദര്‍ശനത്തിന് പ്രാധാന്യമുണ്ട്.

മോദിയുടെ ഫ്രാന്‍സിലെ ഔദ്യോഗിക സന്ദര്‍ശനം ഇന്ന് മുതല്‍ ആരംഭിക്കും. ത്രി-സേവന ഇന്ത്യന്‍ സായുധ സേനാ സംഘം പങ്കെടുക്കുന്ന നാളെ നടക്കുന്ന ബാസ്റ്റില്‍ ഡേ പരേഡില്‍ വിശിഷ്ടാതിഥിയായി മോദി പങ്കെടുക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി മോദി ഔപചാരിക ചര്‍ച്ചകള്‍ നടത്തും. ഇന്ത്യന്‍ പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി സ്റ്റേറ്റ് വിരുന്നും സ്വകാര്യ അത്താഴവും ഒരുക്കിയിട്ടുണ്ട്.

ഫ്രാന്‍സ് പ്രധാനമന്ത്രി, ഫ്രഞ്ച് സെനറ്റിന്റെയും നാഷണല്‍ അസംബ്ലിയുടെയും പ്രസിഡന്റുമാര്‍ എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഫ്രാന്‍സിലെ ഇന്ത്യന്‍ പ്രവാസികള്‍, ഇന്ത്യന്‍, ഫ്രഞ്ച് കമ്പനികളുടെ സി ഇ ഒമാര്‍, പ്രമുഖ ഫ്രഞ്ച് വ്യക്തികള്‍ എന്നിവരുമായി മോദി പ്രത്യേകം സംവദിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ഈ വര്‍ഷം ഇന്ത്യ-ഫ്രാന്‍സ് തന്ത്രപരമായ പങ്കാളിത്തത്തിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. വിവിധ മേഖലകളില്‍ തന്ത്രപരവും സാംസ്്കാരികവും ശാസ്ത്രീയവും അക്കാദമികവും സാമ്പത്തികവുമായ സഹകരണവുമായി ബന്ധപ്പെട്ട് ഭാവിയിലേക്കുള്ള പങ്കാളിത്തത്തിന്റെ ഗതി ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വഴിയൊരുക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News