Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
അബുദാബിയിൽ റമദാൻ റിലീഫ് പാക്കേജിന്റെ പേരിൽ വ്യാപക ഓൺലൈൻ തട്ടിപ്പ്

April 04, 2022

April 04, 2022

അബുദാബി : റമദാൻ മാസം പ്രമാണിച്ച് സൗജന്യ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യുന്നുവെന്ന പേരിൽ ഓൺലൈൻ തട്ടിപ്പ് സജീവമായതായി അബുദാബി സൈബർ സുരക്ഷാ അധികൃതർ. വാട്സപ്പിലൂടെ, 'റമദാൻ റിലീഫ് പാക്കേജ്' എന്ന പേരിലാണ് തട്ടിപ്പിന് കളമൊരുങ്ങുന്നത്. ആട്ട, മൈദ, അരി തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ വീട്ടിൽ എത്തിച്ചുനൽകുമെന്നതാണ് ലിങ്കിലെ ഉള്ളടക്കം. 

സാധനങ്ങൾക്കായി ലിങ്കിലൂടെ അപേക്ഷിക്കാമെന്ന അറിയിപ്പും കൂടെയുണ്ട്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താലുടൻ മൊബൈൽ നമ്പർ രേഖപ്പെടുത്താൻ ആവശ്യപ്പെടും. പിന്നാലെ, ഒടിപി നമ്പർ രേഖപ്പെടുത്താനുള്ള അപേക്ഷയും വരും. രജിസ്റ്റർ ചെയ്യാനുള്ള ഒടിപി ആണെന്ന് തെറ്റിദ്ധരിച്ച് ഒടിപി നൽകിയാലുടൻ തട്ടിപ്പ് സംഘം ബാങ്ക് വിവരങ്ങൾ കൈക്കലാക്കുകയും പണം തട്ടുകയും ചെയ്യും. സർക്കാർ അംഗീകൃത സർവീസ് ആണിതെന്ന് വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഇത്തരത്തിൽ കൈക്കലാക്കുന്ന വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ച് ബ്ലാക്ക് മെയിലിങ് ചെയ്തേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


Latest Related News