Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
യുഎഇയിൽ കുട്ടികൾക്ക് രണ്ടാഴ്ച ഓൺലൈൻ പഠനം, ദുബായിൽ ബാധകമല്ല

December 29, 2021

December 29, 2021

അബുദാബി : ദുബായ് ഒഴികെയുള്ള എമിറേറ്റുകളിൽ രണ്ടാഴ്ച കാലയളവിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ നൽകും. ജനുവരി മൂന്നിന് ആരംഭിക്കുന്ന പുതിയ ടേം മുതലാണ് ഈ മാറ്റം. പൊതുസ്വകാര്യ സ്‌കൂളുകളിലെയും പരിശീലനസ്ഥാപനങ്ങളിലെയും യൂണിവേഴ്സിറ്റികളിലെയും വിദ്യാർത്ഥികൾക്കാണ് ഓൺലൈനായി ക്ലാസ് നൽകുക. 


കോവിഡ് വ്യാപനം കണക്കിലെടുത്താണ് നടപടി. വിദ്യാർത്ഥി സമൂഹത്തിന്റെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്താനുള്ള നടപടികൾ ഈ കാലയളവിൽ സ്വീകരിക്കും. സാഹചര്യങ്ങൾ നിരീക്ഷിച്ച ശേഷം വിദ്യാലയങ്ങളിലെ കോവിഡ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്ന കാര്യവും പരിഗണനയിൽ ആണെന്ന് കെ.എച്ച്.ഡി.എ അറിയിച്ചു. ദുബായിൽ ക്ലാസുകളിലേക്ക് വിദ്യാർത്ഥികൾ എത്തുമെങ്കിലും, പഠനേതര പ്രവർത്തനങ്ങൾ രണ്ടാഴ്ച നിർത്തിവെക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.


Latest Related News