Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിൽ കനത്ത മഴയിൽ ഒരു മരണം,ജാഗ്രതാ നിർദേശം

July 07, 2022

July 07, 2022

മസ്കത്ത്: രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളില്‍ ശക്തമായ മഴ തുടരുന്നു. വാദിയില്‍ അകപ്പെട്ട് വിദേശിയായ ഒരാള്‍ മരിച്ചു.വെള്ളം കയറിയതിനെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിയ നിരവധി പേരെ സിവില്‍ ഡിഫന്‍സ് ആംബുലന്‍സ് അതോറിറ്റിയുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി.

ദാഖിലിയ ഗവര്‍ണറേറ്റിലെ അല്‍ ഹംറ വിലായത്തിലെ ജബല്‍ ശംസ് ഗ്രാമത്തിലെ വാദിയില്‍പെട്ടാണ് ഏഷ്യന്‍ വംശജനായ ഒരാള്‍ മരിച്ചത്. വാദിയില്‍ അകപ്പെട്ട ഇദ്ദേഹത്തിനായി നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആബുലന്‍ അധികൃതര്‍ അറിയിച്ചു.

മസ്കത്തടക്കമുള്ള വിവിധ ഗവര്‍ണറേറ്റുകളില്‍ തുര്‍ച്ചയായി പെയ്യുന്ന മഴ കാരണം രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ വാദികള്‍ നിറഞ്ഞൊഴുകകയാണ്.

അതേസമയം, രാജ്യത്തെ മിക്ക ഗവര്‍ണറേറ്റുകളിലും വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്നന്ന് കലാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച മസ്കത്ത്, വടക്കകന്‍ ശര്‍ഖിയ, തെക്കന്‍ ശര്‍ഖിയ, ദാഖിലിയ, തെക്ക്-വടക്ക് ബാത്തിന, ബുറൈമി, ദാാഹിറ, അല്‍വുസ്തൂ ദോഫാര്‍ തുടങ്ങിയ ഗവര്‍ണറേറ്റുകളില്‍ കനത്ത മഴ പെയ്തേക്കും.

കാറ്റിന്‍റെയും ഇടിയുടെയും അകമ്പടിയോടെയായിരിക്കും മഴയെന്നും മുന്നറിയിപ്പുണ്ട്. വിവിധ പ്രദേശങ്ങളില്‍ 20-80 മില്ലീമീറ്റര്‍ വരെ മഴ ലഭിച്ചേക്കും. വാദികള്‍ നിറഞ്ഞൊഴുകാന്‍ സാധ്യതുയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ആലിപ്പഴവും വര്‍ഷിച്ചേക്കും. മണിക്കൂറില്‍ 30-70 കിലോമീറ്റര്‍ വേഗത്തിലായിരിക്കും കാറ്റിന്‍റെ വേഗത. പൊടിപടലങ്ങള്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ദൂരകാഴ്ചയേയും ബാധിച്ചേക്കും. കടല്‍ പ്രക്ഷുബ്ധമാകുന്നതിനാല്‍ ഒമാന്‍റെ തീര പ്രദേശങ്ങളില്‍ തിരമാല രണ്ട് മുതല്‍ മൂന്നുമീറ്റര്‍വരെ ഉയര്‍ന്നേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News