Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിലും പുറത്തിറങ്ങുമ്പോൾ മാസ്ക് നിർബന്ധം,നിയമം ലംഘിച്ചാൽ പിഴ ശിക്ഷ

May 18, 2020

May 18, 2020

മസ്കത്ത് : വിവിധ ഗൾഫ് രാജ്യങ്ങൾക്ക് പിന്നാലെ ഒമാനിലും പുറത്തിറങ്ങുന്നവർക്ക് ഫെയ്‌സ് മാസ്ക് നിർബന്ധമാക്കി.തിങ്കളാഴ്ച ചേർന്ന സുപ്രീം കമ്മിറ്റി യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. പൊതുസ്ഥലങ്ങള്‍ക്ക് പുറമെ സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങള്‍, അനുവദനീയമായ വാണിജ്യ-വ്യവസായ പ്രവര്‍ത്തനങ്ങള്‍, പൊതു ഗതാഗതം എന്നിവിടങ്ങളിലെല്ലാം മാസ്ക് നിര്‍ബന്ധമാക്കിയതായി സുപ്രീം കമ്മിറ്റി അറിയിച്ചു.

വ്യക്തികളും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും സുപ്രീം കമ്മിറ്റി നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ചുമതല റോയല്‍ ഒമാന്‍ പൊലീസിന് നല്‍കിയിട്ടുണ്ട്. റോയൽ ഒമാൻ പോലീസിന്റെ നിരീക്ഷണത്തില്‍ കണ്ടെത്തുന്ന നിയമ ലംഘനങ്ങള്‍ക്ക് പിഴ ചുമത്തും. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലില്‍ വെക്കാനും അധികാരമുണ്ടാകുമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. പെരുന്നാള്‍ നമസ്കാരം, ഈദ് ഹബ്ത, കൂട്ടം ചേര്‍ന്നുള്ള ആഘോഷം തുടങ്ങി പെരുന്നാളുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങളും സുപ്രീം കമ്മിറ്റി നിരോധിച്ചു.. മുന്‍കരുതല്‍ നടപടികള്‍ പാലിച്ച്‌ കൂടുതല്‍ വ്യവസായ, വാണിജ്യ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ അനുമതി നല്‍കാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചു. പുനരാരംഭിക്കുന്ന മേഖലകളുടെ പട്ടിക ബന്ധപ്പെട്ട അധികൃതര്‍ വൈകാതെ പ്രഖ്യാപിക്കുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.  

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക      

 


Latest Related News