Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാൻ ഗവർണറേറ്റുകൾക്കിടയിലെ ലോക്ഡൗൺ ശനിയാഴ്ച പിൻവലിക്കും

August 06, 2020

August 06, 2020

മസ്കത്ത് : കൊറോണ വ്യാപനം തടയാൻ ലക്ഷ്യമാക്കി ഒമാൻ ഗവർണറേറ്റുകൾക്കിടയിൽ ഏർപെടുത്തിയ ലോക്ഡൗൺ ശനിയാഴ്ച പിൻവലിക്കും. രാജ്യത്ത് ഏർപെടുത്തിയ രാത്രി കാല സഞ്ചാര വിലക്കിന്റെ സമയം കുറക്കാനും ബുധനാഴ്ച ചേർന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു.
കൊറോണവൈറസ് കേസുകളും മരണവും വർധിച്ച പാശ്ചാത്തലത്തിലാണ് ജൂലൈ 25 മുതൽ ആഗസ്ത് എട്ട് വരെ ലോക്ഡൗൺ  ഏർപെടുത്തിയത്. പുതിയ തീരുമാനപ്രകാരം ശനിയാഴ്ച പുലർച്ചെ ആറു മുതൽ ഗവർണറേറ്റുകൾക്കിടയിലെ ലോക് ഡൗൺ  പിൻവലിക്കും.
ശനിയാഴ്ച മുതൽ ആഗസ്ത് 15 വരെ രാത്രി 9 മുതൽ പുലർച്ചെ 5 വരെയാണ് സഞ്ചാര വിലക്ക് പ്രാബല്യത്തിൽ ഉണ്ടാവുക.

അതേസമയം, ദോഫാർ ഗവർണറേറ്റിലെ ലോക്ഡൗൺ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരാനും തീരുമാനിച്ചതായി ഒമാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ്ആപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News