Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കോവിഡിന്റെ ജനിതകമാറ്റം,ഒമാനിൽ രാജ്യാന്തര യാത്രയ്ക്കുള്ള വിലക്ക് ചൊവ്വാഴ്ചയോടെ അവസാനിക്കും 

December 27, 2020

December 27, 2020


മസ്കത്ത് : ജനിതകമാറ്റം വന്ന കോവിഡ് ഭീഷണിയെ തുടര്‍ന്ന്  ഒമാന്‍ ഏര്‍പ്പെടുത്തിയിരുന്ന അന്തര്‍ ദേശീയ യാത്ര വിലക്ക് നീക്കിയതായി സുപ്രീം കമ്മിറ്റി അറിയിച്ചു. പുതിയ കോവിഡ് ഭീഷണിയെ തുടര്‍ന്ന് സ്വീകരിച്ച മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായാണ് ഡിസംബര്‍ 22 മുതല്‍ ഒരാഴ്ചത്തേക്ക് അതിര്‍ത്തികള്‍ അടച്ചത്. അടച്ചിട്ടിരുന്ന കര-വ്യോമ-ജല അതിര്‍ത്തികള്‍ ഡിസംബര്‍ 29 ചൊവ്വാഴ്ച പുലര്‍ച്ചെ12 മണി മുതലാണ് തുറക്കുക.
കഴിഞ്ഞ ഒരാഴ്ച മാത്രം മുന്നൂറിലധികം വിമാന സര്‍വ്വീസുകള്‍ ഈ കാരണത്താല്‍ റദ്ദാക്കിയിരുന്നു. നിരവധി മലയാളികളാണ് ഇതേതുടർന്ന് ബുദ്ധിമുട്ടിലായത്.. ഇവര്‍ക്ക് ആശ്വാസമാകുന്നതാണ് പുതിയ തീരുമാനം. ഒമാനിലേക്ക് വരുന്ന മുഴുവന്‍ യാത്രികര്‍ക്കും യാത്രക്ക് മുമ്ബ് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാണെന്നും അറിയിപ്പില്‍ പറയുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News