Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയിരുന്ന യാത്രാവിലക്ക് നീക്കി

August 23, 2021

August 23, 2021

മസ്​കത്ത്​: ഇന്ത്യയടക്കം 18 രാഷ്​ട്രങ്ങളില്‍ നിന്നുള്ളവർക്ക് ഒമാന്‍  ഏർപ്പെടുത്തിയിരുന്ന യാത്രാ വിലക്ക് നീക്കി.നാല്​ മാസത്തെ ഇടവേളക്ക്​ ശേഷമാണ്​ ഒമാന്‍ യാത്രാ വിലക്ക്​ നീക്കം ചെയ്യുന്നത്​. ഒമാനില്‍ റെസിഡന്‍റ്​ വിസയുള്ളവര്‍, ഓണ്‍ അറൈവല്‍ വിസ ലഭിക്കുന്നവര്‍, യാത്രക്ക്​ വിസ ആവശ്യമില്ലാത്തവര്‍ തുടങ്ങിയ വിഭാഗങ്ങളിലുള്ളവര്‍ക്കാണ്​ അനുമതി ലഭിക്കുക.

ഓക്​സ്​ഫഡ്​ ആസ്​ട്രാസെനക്ക, സ്​പുട്​നിക്ക്​, ഫൈസര്‍, സിനോവാക്​ വാക്​സിനുകള്‍ക്കാണ്​ ഒമാനില്‍ അംഗീകാരമുള്ളത്​. ഇത്​ പ്രകാരം കോവിഷീല്‍ഡ്​, സ്​പുട്​നിക്​ വാക്​സിനുകള്‍ സ്വീകരിച്ചവര്‍ക്കാണ്​ ഇന്ത്യയില്‍ നിന്ന്​ യാത്രാനുമതി ലഭിക്കുക. ഇന്ത്യ അന്താരാഷ്​ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക്​ പിന്‍ വലിക്കാത്തതിനാല്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ നിലവില്‍ വന്ന എയര്‍ ബബിള്‍ കരാര്‍ ആയിരിക്കും വീണ്ടും പ്രാബല്ല്യത്തില്‍ വരുക.

ന്യൂസ്‌റൂം വാർത്തകൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ് ഗ്രൂപ്പിൽ ചേരുക.

 


Latest Related News