Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിൽ ബ്ലാക് ഫംഗസ് സ്ഥിരീകരിച്ചു,കോവിഡ് മരണ നിരക്ക് കുത്തനെ കൂടി

June 15, 2021

June 15, 2021

മസ്കത്ത് : ഒമാനിൽ മൂന്നു പേരിൽ ബ്ലാക് ഫംഗസ്(മ്യുകൊമൈസിസ്) റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.അതീവ ഗുരുതരവും അപകടകരവുമായ വൈറസ് ബാധയാണ് ബ്ലാക് ഫംഗസെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.ഒമാനിൽ കോവിഡിന്റെ ഇന്ത്യൻ വകഭേദമായ ഡെൽറ്റ വൈറസ് സ്ഥിരീകരിച്ചതായി നേരത്തെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

അതേസമയം,ഉയർന്ന കോവിഡ് മരണനിരക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനിൽ രേഖപ്പെടുത്തിയത്.33 പേരാണ് കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സുൽത്താനേറ്റിൽ മരിച്ചത്.ഇതോടെ ആകെ മരണസംഖ്യ 2,565 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 2,126 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 2,38,566 ആയി. പുതിയതായി 570 പേരാണ് കോവിഡിനെ അതിജീവിച്ചിരിക്കുന്നത്. 89 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്ത് 1,247 പേർ നിലവിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇതിൽ 374 പേർ ഐ.സി.യുവിലാണ്.


Latest Related News