Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിൽ ഇന്ന് കോവിഡ് ബാധിച്ച് മൂന്നു പേർ കൂടി മരിച്ചു 

July 09, 2020

July 09, 2020

മസ്കത്ത് : ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ  1,518 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ  ഒമാനിലെ ആകെ വൈറസ് ബാധിതരുടെ എണ്ണം 51, 725 ആയി. ഇന്ന് കോവിഡ് പോസിറ്റീവായവരിൽ 1, 068 പേരും ഒമാൻ പൗരൻമാരാണ്. 450 പ്രവാസികൾക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,016 പേർക്ക് കൂടി കോവിഡ് ഭേദമായതോടെ രാജ്യത്ത് കോവിഡിനെ അതിജീവിച്ചവരുടെ എണ്ണം 33, 021 ആയി.

വൈറസ് ബാധിതരായി 3 പേർ കൂടി ഇന്ന് മരണപ്പെട്ടതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 236 ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ 5, 456 പേർക്കാണ് കോവിഡ് പരിശോധന നടത്തിയത്. ഒമാനിൽ ഇതുവരെ 2, 26, 637 പേർക്കാണ് കോവിഡ് പരിശോധനകൾ നടത്തിയത്.

പുതിയതായി 46 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ രാജ്യത്ത് ചികിത്സയിൽ കഴിയുന്നരോഗികളുടെ എണ്ണം 466 ആയി. ഇതിൽ 129 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക      


Latest Related News