Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിൽ ആറ് കോവിഡ് രോഗികൾ കൂടി മരിച്ചു,പുതിയ രോഗബാധിതർ ആയിരത്തിൽ താഴെ

June 27, 2020

June 27, 2020

മസ്കത്ത് : ഒമാനിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആറു പേർ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു.ഇതോടെ മരണസംഖ്യ 159 ആയി. ഇന്ന് 919 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഒമാനിലെ ആകെ വൈറസ് ബാധിതരുടെ എണ്ണം 36,953 ആയി.

ഇന്ന് കോവിഡ് പോസിറ്റീവായവരിൽ 517 പേർ സ്വദേശികളും 402 പേർ വിദേശികളുമാണ്.24 മണിക്കൂറിനിടെ 881 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 20,363 ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ 2,508 പേർക്കാണ് കോവിഡ് പരിശോധന നടത്തിയത്.

പുതിയതായി 52 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ രാജ്യത്ത് ചികിത്സയിൽ തുടരുന്ന കോവിഡ് ബാധിതരുടെ എണ്ണം 431 ആയി. ഇതിൽ 113 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക 


Latest Related News