Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിൽ കോവിഡ് ബാധിച്ച് ഒരു പ്രവാസി കൂടി മരിച്ചു,മരണസംഖ്യ അഞ്ചായി

April 17, 2020

April 17, 2020

മസ്കത്ത് : ഒമാനിൽ കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന ഒരു പ്രവാസി കൂടി മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.66കാരനായ പ്രവാസിയാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ രണ്ട് സ്വദേശികളും രണ്ട് പ്രവാസികളും മരിച്ചു.

വ്യാഴാഴ്ച 109 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ രാജ്യത്ത് മൊത്തം വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1019 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 97 പേർ വിദേശികളാണ്. രോഗം സുഖപ്പെട്ടവരുടെ എണ്ണവും കുത്തനെ ഉയർന്നു. 45 പേർ കൂടി സുഖപ്പെട്ടതോടെ രോഗ മുക്തരായവരുടെ എണ്ണം 176 ആയി.

വ്യാഴാഴ്ചയിലെ റിപ്പോർട്ട് പ്രകാരം പുതുതായി അസുഖ ബാധിതരായവരിൽ 88 പേരും മസ്കത്ത് ഗവർണറേറ്റിൽ നിന്നാണ്. ഇവിടെ മൊത്തം വൈറസ് ബാധിതർ 832 ആയി. അസുഖം സുഖപ്പെട്ടവരുടെ എണ്ണമാകെട്ട 77ൽ നിന്ന് 119 ആയി ഉയരുകയും ചെയ്തിട്ടുണ്ട്. തെക്കൻ ബാത്തിനയിലെ രോഗികളുടെ എണ്ണം 50 ആയി ഉയർന്നു. 12 പേരാണ് ഇവിടെ സുഖപ്പെട്ടത്. ദാഖിലിയയിൽ 46 രോഗികളാണ് ഉള്ളത്. ഇവിടെ 21 പേർ സുഖപ്പെട്ടു. തെക്കൻ ശർഖിയയിലെ രോഗികളുടെ എണ്ണം 27 ആയി ഉയര്‍ന്നു. ഇവിടെ ഒരാൾക്ക് മാത്രമാണ് രോഗം ഭേദമായത്.
ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക.  


Latest Related News