Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിൽ ഇന്ന് 322 പേർക്ക് കോവിഡ്,നിയന്ത്രണങ്ങൾ ലംഘിച്ചാൽ കർഫ്യു വേണ്ടിവരുമെന്ന് ആരോഗ്യ മന്ത്രി 

May 14, 2020

May 14, 2020

മസ്കത്ത് : ഒമാനിൽ വ്യാഴാഴ്ച്ച 322 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു.ഇവരിൽ 80 പേർ ഒമാനികളും 242 പേർ വിദേശികളുമാണ്.ഇതോടെ ഒമാനിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം  4341 ആയി. 17 പേരാണ് ഇതുവരെ മരണപ്പെട്ടത്. കോവിഡ് പോസിറ്റീവായിരുന്ന 1303 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. ഇന്ന് 14 പേരാണ് രോഗമുക്തരായത്.

ഇതിനിടെ,കോവിഡ് വൈറസ് വ്യാപനം അതീവ ഗുരുതരമായി തുടരുമ്പോഴും സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള നിയന്ത്രണങ്ങൾ ജനങ്ങൾ ലംഘിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപകമായ പരാതികളാണ് വിവിധ ഗവർണെറേറ്റുകളിൽ നിന്നും ഉയരുന്നത്. അനാവശ്യമായ കാര്യങ്ങൾക്കായി ആളുകൾ വീടുകൾക്ക് പുറത്തിറങ്ങുകയും, സംഘം ചേരുകയും, സാമൂഹിക അകലം പാലിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത്തരത്തിലുള്ള നിയമ ലംഘനങ്ങൾ ഇനിയും തുടരുകയാണെങ്കിൽ രാജ്യത്ത് കർഫ്യു നടപ്പിലാക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹമ്മദ് അൽ സെയ്ദി അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതലയുള്ള സുപ്രീം കമ്മിറ്റിയുടെ 7- മത് പ്രസ് കോൺഫെറൻസിലാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക

 


Latest Related News