Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കോവിഡ് 19 : ഒമാനിൽ ആദ്യ മരണം,നിയന്ത്രണങ്ങൾ കർശനമാക്കി

April 01, 2020

April 01, 2020

മസ്കത്ത് : കോവിഡ് ബാധയെ തുടർന്ന് ഒമാനിൽ ആദ്യമരണം റിപ്പോർട്ട് ചെയ്തു. 72 കാരനായ സ്വദേശിയാണ് ചൊവ്വാഴ്ച രാത്രിയോടെ മരണപ്പെട്ടത്. ഇതാദ്യമായാണ് ഒമാനിൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത്.ചൊവ്വാഴ്ച വരെയുള്ള കണക്കനുസരിച്ച് ഒമാനില്‍ ഇതുവരെ 192 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 34 പേര്‍ക്ക് രോഗം ഭേദമായി.

അതേസമയം വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ന് മുതല്‍ ഒമാന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ഗവര്‍ണറേറ്റുകള്‍ക്കിടയിലുള്ള യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതിന്റെ ഭാഗമായി പൊതു ജനങ്ങള്‍ക്ക് വേണ്ടി സായുധസേന പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.

സുരക്ഷാ ഉദ്യോഗസ്ഥന്മാരുടെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം, അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ പൗരന്മാര്‍ക്കും സ്ഥിര താമസക്കാര്‍ക്കും പുറത്ത് യാത്ര ചെയ്യാന്‍ സാധിക്കു. വാഹനങ്ങള്‍ ഉപയോഗിക്കുന്ന സ്വദേശികള്‍ ഡ്രൈവിംഗ് ലൈസന്‍സിനോടൊപ്പം തിരിച്ചറിയല്‍ കാര്‍ഡും രാജ്യത്തെ സ്ഥിരതാമസക്കാര്‍ ആണെങ്കില്‍ റെസിഡന്റ് കാര്‍ഡും കരുതിയിരിക്കണം.

പൊതുജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളും അടിസ്ഥാന ആവശ്യങ്ങളും എത്തിക്കുന്ന വാഹനങ്ങള്‍, നിര്‍മ്മാണ നിര്‍മ്മാണ വാണിജ്യ സാമഗ്രികള്‍, എണ്ണ ഉല്‍പ്പന്നങ്ങള്‍ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങളും നിരത്തുകളില്‍ അനുവദിക്കും അത്യാഹിത വിഭാഗങ്ങള്‍, ആംബുലന്‍സ്, സായുധ സേന, സുരക്ഷാ വിഭാഗം എന്നിവയുടെ വാഹനങ്ങള്‍ക്ക് റോഡുകള്‍ ഉപയോഗിക്കാന്‍ സാധിക്കും. സര്‍ക്കാര്‍, സ്വകാര്യ, സ്ഥാപനങ്ങള്‍ പരമാവധി ജീവനക്കാരെ കുറച്ചുകൊണ്ട് അത്യാവശ്യക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കുക എന്നിവയാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.      

 

 


Latest Related News