Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിൽ പുതിയ രോഗബാധിതർ ഇന്നും ആയിരത്തിനു മുകളിൽ,രണ്ട് മരണം

June 24, 2020

June 24, 2020

മസ്കത്ത് : ഒമാനില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വീണ്ടും ആയിരത്തിനു മുകളില്‍. 3585 പേരില്‍ നടത്തിയ പരിശോധനയില്‍ 1142 പേര്‍ക്ക് കൂടി ബുധനാഴ്ച രോഗം സ്ഥിരീകരിച്ചു. രണ്ടു പേരാണ് മരണപ്പെട്ടത്. പുതിയ രോഗികളിൽ 471 പേര്‍ പ്രവാസികളും 671 പേര്‍ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 33536 ഉം മരണസംഖ്യ 142ഉം ആയി. 693പേര്‍ കൂടി സുഖം പ്രാപിച്ചപ്പോള്‍ രോഗമുക്തി നേടിയവരുടെ എണ്ണം 17,972 ആയി ഉയര്‍ന്നു. 15422 പേരാണ് നിലവില്‍ അസുഖബാധിതരായിട്ടുള്ളത്. 63 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ ചികിത്സ തേടിയവരുടെ എണ്ണം 417 ആയി. ഇതില്‍ 100 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

 പുതിയ രോഗികളില്‍ 626 പേര്‍ മസ്കത്ത്  ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്. ഇതോടെ മസ്കത്ത് ഗവര്‍ണറേറ്റിലെ കോവിഡ് ബാധിതരുടെ എണ്ണം 23,422 ആയി. 12918 പേര്‍ക്കാണ് ഇവിടെ സുഖം പ്രാപിച്ചത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News