Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിൽ പാറ ഇടിഞ്ഞുണ്ടായ അപകടം : മരണസംഖ്യ എട്ടായി

March 30, 2022

March 30, 2022

മസ്കത്ത് : ഒമാനിലെ ഇബ്രി വിലായത്തിൽ തൊഴിലാളികളുടെ ദേഹത്തേക്ക് പാറ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ മരണസംഖ്യ എട്ടായി. ആറ് പേരുടെ മൃതദേഹങ്ങൾ ദാഹിറ ഗവർണറേറ്റിലെ സെർച്ച് ആൻഡ് റെസ്ക്യു ടീം ശനിയാഴ്ച കണ്ടെത്തിയിരുന്നു. 

ശനിയാഴ്ച്ച അർധരാത്രിയാണ് അപകടം ഉണ്ടായത്. പാറയുടെ കഷ്ണങ്ങൾ ഇപ്പോഴും അടർന്നുവീഴുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണെന്ന് അധികൃതർ അറിയിച്ചു. മൂന്ന് മീറ്ററോളം ഘനവും, 200 മീറ്ററിനടുത്ത് ഉയരവുമുള്ള പടുകൂറ്റൻ മാർബിൾ പാളിയാണ് തൊഴിലാളികളുടെ ദേഹത്തേക്ക് പതിച്ചത്. പാറക്കഷ്ണങ്ങൾക്കിടയിൽ ഇനിയും തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.


Latest Related News