Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിൽ വിസാ കാലാവധി കഴിഞ്ഞവരിൽ നിന്ന് പിഴ ഈടാക്കില്ലെന്ന് തൊഴിൽ മന്ത്രാലയം

March 22, 2022

March 22, 2022

മസ്‌കത്ത്: ഒമാനിൽ വിസാ കാലാവധി കഴിഞ്ഞവരില്‍ നിന്നു സെപ്റ്റംബര്‍ 1 വരെ പിഴ ഈടാക്കില്ലെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.ഓഗസ്ത് 31 നകം വിസ പുതുക്കുന്നവര്‍ക്കാണു പിഴയില്‍ ഇളവ് ലഭിക്കുക. അതേസമയം, ജൂണ്‍ ഒന്നു മുതല്‍ ഒമാനില്‍ പുതിയ വിസാ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്കിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തൊഴില്‍ വിസാ നിരക്കുകള്‍ കുറച്ചത്. 301 റിയാലായിരിക്കും ഏറ്റവും ഉയര്‍ന്ന വിസാ നിരക്ക്. 101 റിയാലാണ് കുറഞ്ഞ വിസാ നിരക്ക്. സ്വദേശിവത്കരണ തോത് പൂര്‍ണമായി നടപ്പാക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങള്‍ക്കും 85 ശതമാനം വരെ വിസ ഫീസില്‍ ഇളവ് ലഭിക്കും.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഉണ്ടായ പ്രതിസന്ധികളില്‍ നിന്ന് ഒമാനിലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനായാണ് ഇത്തരമൊരു നടപടിയെന്ന്  തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News