Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനില്‍ ഇന്നു മുതല്‍ വീണ്ടും രാത്രികാല കർഫ്യൂ

April 14, 2021

April 14, 2021

മസ്‌കത്ത് : ഇടവേളയ്ക്ക് ശേഷം ഒമാനില്‍ ഇന്നു മുതല്‍ വീണ്ടും രാത്രികാല കർഫ്യൂ നിലവിൽ വന്നു. റമസാനില്‍ ഉടനീളം രാത്രി ഒന്‍പതു മുതല്‍ പുലര്‍ച്ചെ നാലു വരെ ഒമാനില്‍ വാണിജ്യ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും. വാഹന യാത്രയ്ക്കും വിലക്കുണ്ട്. രാത്രി യാത്രാ വിലക്കില്‍ നിന്നു ചില വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. 

മൂന്നു ടണ്‍ ഭാരമുള്ള ട്രക്കുകള്‍, ഷിഫ്റ്റ് സംവിധാനത്തിലുള്ള ഫാര്‍മസികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവർക്ക് ഇളവ് ലഭിക്കും. രാത്രി സമയം വിതരണ സേവനങ്ങള്‍ക്കും വിലക്കുണ്ട്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയത്. പള്ളികളില്‍ കൂട്ടമായുള്ള തറാവീഹ് പാടില്ല. പൊതുസ്ഥലങ്ങളിലും ടെന്റുകളിലും പള്ളികളിലുമുള്ള ഇഫ്താറുകള്‍ നിരോധിച്ചു. സ്വകാര്യ ഇടങ്ങളിലും ഇഫ്താറിനായി ഒത്തുചേരാൻ പാടില്ല. സാമൂഹിക, കായിക, സാംസ്‌കാരിക പരിപാടികളും സംഘം ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും വിലക്കിയിട്ടുണ്ട്.അതേസമയം, കോവിഡ് വ്യാപനം കുറഞ്ഞാല്‍ റമസാനില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കുമെന്നു സുപ്രീം കമ്മറ്റി അറിയിച്ചു.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക :

  • രാത്രി 9 മണി മുതൽ പുലർച്ചെ 4 മണി വരെ പൊതു ജനങ്ങൾ പുറത്തിറങ്ങി നടക്കരുത്
  • ഈ സമയ പരിധിയിൽ വാണിജ്യ സ്ഥാപനങ്ങൾക്കും വിലക്ക് തുടരും
  • പള്ളികളിൽ റമദാൻ പ്രാർത്ഥനകൾക്ക് അനുമതി ഉണ്ടായിരിക്കില്ല
  • പെരുന്നാളുമായി ബന്ധപ്പെട്ടുള്ള എല്ലാവിധ കൂടിച്ചേരലുകളും പൂർണമായും ഒഴിവാക്കണം.
  • കായിക പ്രവർത്തനങ്ങൾക്കും ഈ കാലയളവിൽ വിലക്ക് ഉണ്ടായിരിക്കും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News