Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ നീട്ടി,ബലി പെരുന്നാൾ ദിവസങ്ങളിൽ സമ്പൂർണ ലോക്ഡൗൺ

July 07, 2021

July 07, 2021

മസ്കത്ത് : കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ നീട്ടാൻ ഒമാൻ സുപ്രീം കമ്മിറ്റി തീരുമാനം. ജൂലൈ 16 വെള്ളിയാഴ്ച മുതൽ ജൂലൈ 31 വരെയാകും നിയന്ത്രണം. വൈകിട്ട് 5 മണി മുതൽ പുലർച്ചെ 4 മണി വരെയാകും രാത്രികാല ലോക് ഡൗൺ. മുഴുവൻ വാണിജ്യ - വ്യാവസായിക - ഗതാഗത പ്രവർത്തനങ്ങൾക്കും ഈ കാലയളവിൽ നിയന്ത്രണം ഉണ്ടാകും.

ബലി പെരുന്നാൾ ദിവസങ്ങളിൽ (ദുൽ ഹജ്ജ് 10 മുതൽ 12 വരെ) സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്താൻ സുപ്രീം കമ്മറ്റി തീരുമാനിച്ചു. ഈ ദിവസങ്ങളിൽ വാണിജ്യ പ്രവർത്തനങ്ങൾ പൂർണമായും അവസാനിപ്പിക്കണം. വാഹന ഗതാഗതത്തിനും നിയന്ത്രണങ്ങൾ ഉണ്ടാകും. പെരുന്നാൾ ദിനങ്ങളിൽ ആളുകൾ സംഘം ചേരുന്നത് ഒഴിവാക്കാനാണ് നടപടി.


Latest Related News