Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിൽ ചികിത്സയിലായിരുന്ന ഒൻപത് കോവിഡ് ബാധിതർ കൂടി മരിച്ചു 

July 27, 2020

July 27, 2020

മസ്കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1053 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗബാധിതര്‍ 77058 ആയി. 3504 പരിശോധനകളാണ് നടത്തിയത്. പുതിയ രോഗികളില്‍ 952 പേര്‍ സ്വദേശികളും 101 പേര്‍ പ്രവാസികളുമാണ്.

1729 പേര്‍ക്കാണ് പുതുതായി കോവിഡ് ഭേദമായത്. ഇതോടെ രോഗമുക്തരുടെ എണ്ണം 57028 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒൻപത് പേര്‍ കൂടി ചികിത്സയിലിരിക്കെ മരണപ്പെട്ടു. ഇതോടെ മരണ സംഖ്യ 393 ആയി ഉയര്‍ന്നു. 69 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 552 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 177 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാന്. 19637 പേരാണ് നിലവില്‍ അസുഖ ബാധിതരായിട്ടുള്ളത്.

വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലാണ് ഇന്നും പുതിയ രോഗികള്‍ കൂടുതലുള്ളത്. 404 പേര്‍ക്കാണ് ഇവിടെ പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. തെക്കന്‍ ബാത്തിന (197) രണ്ടാമതും മസ്കത്ത് (108) മൂന്നാമതുമാണ്.
ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News