Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിൽ കോവിഡ് മരണം 600 കടന്നു,ഇന്ന് ആറു പേർ കൂടി മരിച്ചു

August 19, 2020

August 19, 2020

മസ്കത്ത് : ഒമാനില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന ആറു പേർ കൂടി ബുധനാഴ്ച മരിച്ചതോടെ ആകെ മരണം  603 ആയി. 188 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 83,606 ആയി.അതേസമയം, 211 പേര്‍ക്ക് രോഗം ഭേദമായി. 78,188 പേരാണ് ഇതുവരെ രോഗമുക്തരായത്. 36 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 436 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതിൽ 158 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

 മസ്കത്ത് ഗവര്‍ണറേറ്റില്‍ 68 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 25 പേരും സീബ് വിലായത്തിലാണ്. മസ്കത്തില്‍ 15 പേര്‍ക്കും അമിറാത്തില്‍ 10 പേര്‍ക്കും മത്രയില്‍ എട്ടുപേര്‍ക്കും ബോഷറില്‍ ആറ് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വടക്കന്‍ ബാത്തിനയില്‍ കോവിഡ് സ്ഥിരീകരിച്ച 30 പേരില്‍ 12 പേരും സുഹാറിലാണ്. സുവൈധില്‍ എട്ടും ഷിനാസിലും ഖാബൂറയിലും നാലുവീതം രോഗികളുമുണ്ട്. തെക്കന്‍ ബാത്തിന-28, വടക്കന്‍ ശര്‍ഖിയ-15, തെക്കന്‍ ശര്‍ഖിയ-12, ദോഫാര്‍-11, ദാഖിലിയ-11, ദാഹിറ-അഞ്ച്, മുസന്ദം-അഞ്ച്, ബുറൈമി- മൂന്ന് എന്നിങ്ങനെയാണ് മറ്റ് ഗവര്‍ണറേറ്റുകളിലെ രോഗികളുടെ എണ്ണം.
ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.


Latest Related News