Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അനുരഞ്ജന നീക്കങ്ങൾക്ക് മങ്ങലേൽക്കുന്നു, ചർച്ചക്ക് തയ്യാറാവണമെന്ന് ഒമാൻ 

January 05, 2020

January 05, 2020

മസ്കത്ത് : ഇറാനും അമേരിക്കക്കുമിടയിലെ സംഘർഷം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ഒമാൻ ആവശ്യപ്പെട്ടു. ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. നയതന്ത്ര ചർച്ചകളിലൂടെ മേഖലയെ അസ്ഥിരപ്പെടുത്തുന്ന സംഘർഷം ഒഴിവാക്കാൻ ഇരു വിഭാഗവും തയ്യാറാവണമെന്ന് ഒമാൻ ആവശ്യപ്പെട്ടു. ഇതിനിടെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഇന്ന് ഇറാഖ് പ്രസിഡന്റ് ബർഹാം സാലിഹുമായി ടെലിഫോണിൽ ചർച്ച നടത്തി. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെ കുറിച്ചാണ് ഇരു നേതാക്കളും ചർച്ച ചെയ്തതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ ക്യൂ.എൻ.എ റിപ്പോർട്ട് ചെയ്തു.

അതേസമയം സമവായത്തിനുള്ള നീക്കങ്ങൾ ഫലം കാണുമെന്ന പ്രതീക്ഷകൾക്ക് മങ്ങലേൽക്കുകയാണെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഖത്തറും ഒമാനും മറ്റ് ഗൾഫ് രാജ്യങ്ങളും ഇറാനെ അനുനയിപ്പിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും പ്രത്യാക്രമണമല്ലാതെ മറ്റൊരു വിട്ടുവീഴ്ചക്കും ഇറാൻ തയാറല്ലെന്ന വിവരമാണ് പുറത്തുവരുന്നത്. യു.എൻ ഉൾപെടെ ഇറാനോട് സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പ്രകോപനം അവസാനിപ്പിക്കാൻ അമേരിക്കയോടാണ് ആവശ്യപ്പെടേണ്ടതെന്ന നിലപാടിലാണ് ഇറാൻ.അതേസമയം,എന്തുവിലകൊടുത്തും കാര്യങ്ങൾ ഒരു യുദ്ധത്തിലേക്ക് പോകുന്നത് തടയാനാണ് ഗൾഫ് രാജ്യങ്ങൾ ശ്രമിക്കുന്നത്.

ഖത്തർ,കുവൈത്ത്,ബഹ്‌റൈൻ എന്നീ രാജ്യങ്ങളിൽ നിലവിൽ അമേരിക്കയുടെ ശക്തമായ സൈനിക സാന്നിധ്യമുള്ളതിനാൽ കാര്യങ്ങൾ കൈവിട്ടുപോയാൽ അത് എല്ലാ ഗൾഫ് രാജ്യങ്ങളെയും ബാധിക്കും. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഒരു ഗ്രൂപ്പിലും അംഗങ്ങളായി ചേരാത്തവർ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ വിവരം അറിയിക്കുക.


Latest Related News