Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാൻ ബോട്ടപകടം, കാണാതായ ഏഷ്യക്കാരന്റെ മൃതദേഹം കണ്ടെത്തി

March 16, 2022

March 16, 2022

മസ്കത്ത് : ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ ബോട്ടിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം സ്ഥിരീകരിച്ചു.  അപകടത്തിനിടെ കാണാതായ ഏഷ്യക്കാരന്റെ മൃതദേഹം ലഭിച്ചതായി റോയൽ ഒമാൻ പോലീസാണ് അറിയിച്ചത്. ചൊവ്വാഴ്ചയാണ് ദോഫാർ ഗവർണറേറ്റിലെ ബോട്ടിന് തീ പിടിച്ചത്. 

ദാൽകുട്ട് വിലായത്തിലെ തീരത്തോട് ചേർന്നാണ് ബോട്ട് അപകടത്തിൽ പെട്ടത്. സംഭവമറിഞ്ഞെത്തിയ കോസ്റ്റ് ഗാർഡ് ഏഷ്യക്കാരായ 14 ആളുകളെ രക്ഷപ്പെടുത്തിയിരുന്നു. ഇവർക്ക് കാര്യമായ പരിക്കുകൾ ഇല്ല. എന്നാൽ, ഒരാളെ കാണാതാവുകയായിരുന്നു. അപകടം നടന്ന ഇടത്തുനിന്നും 18 നോട്ടിക്കൽ മൈൽ അകലെ നിന്നാണ് മൃതദേഹം ലഭിച്ചത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.


Latest Related News