Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇന്ത്യയുടെ കോവാക്സിന് ഒമാൻ അംഗീകാരം നൽകി

October 27, 2021

October 27, 2021

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിനായ 'കോവാക്സിന്' ഒമാന്റെ അംഗീകാരം. ഇതോടെ കോവാക്സിൻ രണ്ട് ഡോസും സ്വീകരിച്ച ആളുകൾക്ക് ഒമാനിൽ പ്രവേശിക്കാൻ കഴിയും. ഒമാൻ ആരോഗ്യമന്ത്രാലയമാണ് ഈ വാർത്ത പുറത്തുവിട്ടത്. ഒപ്പം, സിവിൽ ഏവിയേഷൻ വിഭാഗവും വാർത്ത സ്ഥിരീകരിച്ചു. 

14 ദിവസം മുൻപെങ്കിലും വാക്സിൻ സ്വീകരിച്ചവർക്കാണ് പ്രവേശനാനുമതി നൽകുകയെന്ന് അധികൃതർ വ്യക്തമാക്കി. യാത്രയ്ക്ക് മുൻപ് ആർടിപിസിആർ പരിശോധന നടത്തുകയും വേണം. ഇന്ത്യൻ വാക്സിനായ കോവിഷീൽഡിനും ഒമാൻ നേരത്തെ അനുമതി നൽകിയിരുന്നു. ഒമാന്റെ തീരുമാനത്തോടുള്ള നന്ദി അറിയിച്ചുകൊണ്ട് ഇന്ത്യൻ എംബസി രംഗത്തെത്തി.


Latest Related News