Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സയ്യിദ് തെയാസീന്‍ ബിന്‍ ഹൈതം അല്‍ സഈദ് ഒമാൻ കിരീടാവകാശി 

January 13, 2021

January 13, 2021

മസ്കത്ത് : ഒമാന്റെ കിരീടാവകാശിയായി ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ മൂത്ത മകന്‍ സയ്യിദ് തെയാസീന്‍ ബിന്‍ ഹൈതം അല്‍ സഈദിനെ നിശ്ചയിച്ചു.

ചൊവ്വാഴ്ച രാത്രിയാണ് കിരീടാവകാശിയെ നിശ്ചയിച്ചുകൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നത്. സുല്‍ത്താന്റെ മൂത്ത മകനായിരിക്കും അടുത്ത പിന്തുടര്‍ച്ചാവകാശിയെന്ന് അറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ സാംസ്‌കാരിക,കായിക,യുവജനകാര്യ വകുപ്പ് മന്ത്രിയാണ് സയ്യിദ് തെയാസീന്‍.

സുല്‍ത്താന്‍ ഖാബൂസിന്റെ ഭരണകാലയളവില്‍ കിരീടാവകാശി ഇല്ലായിരുന്നു. ആധുനിക ഒമാന്‍ ചരിത്രത്തിലെ ആദ്യ കിരീടാവകാശിയാണ് സയ്യിദ് തെയാസീന്‍ ബിന്‍ ഹൈതം അല്‍ സഈദ്.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക


Latest Related News