Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിലും നാളെ ചെറിയ പെരുന്നാൾ

May 23, 2020

May 23, 2020

മസ്കത്ത് : ഒമാനിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമായതിനാൽ നാളെ (ഞായറാഴ്ച)  ഈദുൽ ഫിത്ർ. രാജ്യത്ത് മൂന്നു ദിവസം പൊതു അവധിയും 301 പ്രവാസികൾ ഉൾപ്പെടെ 797 തടവുകാർക്ക് മോചനവും ഒമാന്‍ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സൈദ് ഉത്തരവിട്ടു. സർക്കാർ, സ്വകാര്യാ സ്ഥാപനങ്ങൾക്ക് മൂന്നു ദിവസത്തെ അവധി ബാധകമായിരിക്കും.. അവധിക്കു ശേഷം ബുധനാഴ്ച മുതൽ സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ പ്രവർത്തിച്ചു തുടങ്ങും.

കോവിഡ് 19നെ തുടർന്ന് ആഘോഷങ്ങൾക്കും ഒത്തുചേരലുകൾക്കും ഒമാൻ സുപ്രീം കമ്മറ്റി കർശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാൽ പെരുന്നാൾ നമസ്കാരവും , ആഘോഷവും ഒത്തുചേരലുകളുമില്ലാത്ത ചെറിയ പെരുനാളിനാണ് ഒമാനിലെ വിശ്വാസികളും നാളെ സാക്ഷ്യം വഹിക്കുന്നത്.

ഇതോടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും കേരളത്തിലും ഒരേ ദിവസം തന്നെ ചെറിയ പെരുന്നാൾ ആഘോഷിക്കാനാവും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക      

 

 


Latest Related News