Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയില്ലെന്ന് മന്ത്രാലയം

November 10, 2019

November 10, 2019

മസ്കത്ത് : മോശം കാലാവസ്ഥയെ തുടർന്ന് ഒമാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി നൽകിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ശക്തമായ കാറ്റും  മഴയും തുടരുന്നതിനാൽ രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(നവംബർ 11) അവധി നൽകിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വിദ്യാഭ്യാസ മന്ത്രാലയം നിഷേധിച്ചു. അതേസമയം,സൊഹാർ യൂണിവേഴ്‌സിറ്റി നാളെ പ്രവർത്തിക്കില്ലെന്ന് യൂണിവേഴ്‌സിറ്റി അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഉയർന്ന പരിഗണന നൽകുന്നതെന്നും 12 ന് ചൊവ്വാഴ്ച യൂണിവേഴ്‌സിറ്റി സാധാരണ നിലയിൽ പ്രവർത്തിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒമാനിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നുണ്ട്.


Latest Related News