Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മസ്കത്തിലെ മാവേല പഴം-പച്ചക്കറി മാർക്കറ്റ് അടച്ചു 

April 24, 2020

April 24, 2020

ഇന്ന് വെള്ളിയാഴ്ചയും റമദാനിലെ ആദ്യ ദിനവുമായതിനാൽ ആവശ്യമായ പഴങ്ങളും പച്ചക്കറികളും വാങ്ങാൻ മാർക്കറ്റിലേക്ക് പോകാനിരിക്കെ പെട്ടെന്നുണ്ടായ ഉത്തരവ് ഉപഭോക്താക്കളെ ബുദ്ധിമുട്ടിലാക്കും.  

മസ്കത്ത് : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മവേലയിലെ ഫ്രൂട്സ് ആൻഡ് വെജിറ്റബിൾ മാർക്കറ്റ് അടച്ചു.

വെള്ളിയാഴ്ച മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാർക്കറ്റ് തുറക്കില്ലെന്ന് മസ്കത്ത് നഗരസഭ പ്രസ്താവനയില്‍ അറിയിച്ചു. കോവിഡ് വ്യാപനം തടയുന്നതിനായി ആളുകള്‍ മാര്‍ക്കറ്റുകളില്‍ കൂട്ടം കൂടുന്ന സാഹചര്യം ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. സാമൂഹിക അകലം നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനങ്ങളുടെ കൂടി ഭാഗമായാണ് നടപടിയെന്ന് മസ്കത്ത് നഗരസഭ വ്യക്തമാക്കി.

വ്യാഴാഴ്ച റമദാന്‍ ഷോപ്പിങ്ങിനായി നിരവധി പേർ ഒരുമിച്ച്  മവേല മാര്‍ക്കറ്റില്‍ എത്തിയിരുന്നു. ഇതേതുടർന്ന് ഇന്നലെ രാത്രി വളരെ വൈകിയാണ് മാര്‍ക്കറ്റ് അടക്കാനുള്ള തീരുമാനം നഗരസഭ അറിയിച്ചത്.ഇന്ന് വെള്ളിയാഴ്ചയും റമദാനിലെ ആദ്യ ദിനവുമായതിനാൽ ആവശ്യമായ പഴങ്ങളും പച്ചക്കറികളും വാങ്ങാൻ മാർക്കറ്റിലേക്ക് പോകാനിരിക്കെ പെട്ടെന്നുണ്ടായ ഉത്തരവ് ഉപഭോക്താക്കളെ ബുദ്ധിമുട്ടിലാക്കും.

ബദല്‍സംവിധാനമൊരുക്കുന്നത് സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് മാര്‍ക്കറ്റിലെ കച്ചവടക്കാരുടെ യോഗം നഗരസഭ വിളിച്ചിട്ടുണ്ട്.

ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക   


Latest Related News