Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കോവിഡ് പ്രതിസന്ധി : മസ്കത്ത് മുനിസിപ്പാലിറ്റി ഫീസുകളിൽ ഇളവ് 

June 01, 2020

June 01, 2020

മസ്കത്ത് : കോവിഡ് പ്രതിരോധ നടപടികളെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികൾ നേരിടാൻ മസ്കത്ത് മുനിസിപ്പാലിറ്റിക്ക് കീഴിലെ വിവിധ ഫീസുകളിൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇതനുസരിച്ച് വിവിധ കരാറുകളുടെ രജിസ്‌ട്രേഷൻ ഫീസ് ഇനത്തിൽ ഇളവുകൾ നൽകും.പാർപ്പിട,വാണിജ്യ കരാറുകൾക്കുള്ള ഫീസ് ഇനത്തിലും പിഴയിലും ലൈൻസിനായുള്ള ഫീസ് നിരക്കിലും പിഴയിലും ഇളവുകൾ ലഭിക്കും.മുനിസിപ്പാലിറ്റിയിൽ നിയമപ്രകാരം അടക്കേണ്ട നികുതികൾക്കും ഇളവുകൾ ബാധകമായിരിക്കും

റെസ്റ്റോറന്റുകൾക്കും കഫേകൾക്കും 2020 മാർച്ച് 19 മുതൽ 2020 ഓഗസ്റ്റ് 31 വരെയുള്ള ലൈസൻസ് പുതുക്കാനുള്ള ഫീസും അഞ്ചു ശതമാനം മുനിസിപ്പാലിറ്റി നികുതിയും ഒഴിവാക്കിയിട്ടുണ്ട്. താമസ-വാണിജ്യ കരാറുകളിൽ ഫെബ്രുവരി ഒൻപതു മുതൽ ജൂൺ ഒന്നുവരെയുള്ള കാലയളവിലെ പിഴകളിലാണ് ഇളവനുവദിക്കുക. കോവിഡ് പ്രതിരോധത്തിനായുള്ള സുപ്രീം കമ്മറ്റിയുടെ നിർദേശപ്രകാരമാണ് തീരുമാനം. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക      


Latest Related News