Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മലബാറിന് ആശ്വാസം,ഒമാൻ-കണ്ണൂർ എയർഇന്ത്യ സർവീസുകൾ ഈ മാസം 21ന്

June 14, 2022

June 14, 2022

സുഹാര്‍: ഒമാനിലെ മലബാര്‍ മേഖലയിൽ നിന്നുള്ള യാത്രക്കാർ കൂടുതൽ സൗകര്യപ്രദമായി യാത്രചെയ്യാൻ എയര്‍ ഇന്ത്യ വിമാനം കണ്ണൂരില്‍നിന്ന് ഒമാനിലേക്ക് ജൂണ്‍ 21 മുതല്‍ സര്‍വിസ് ആരംഭിക്കും.

കണ്ണൂരില്‍നിന്ന് രാത്രി 10.20ന് പുറപ്പെടുന്ന വിമാനം ഒമാന്‍ സമയം 12.20ന് മസ്കത്തില്‍ എത്തും. മസ്കത്തിൽ നിന്ന് വൈകീട്ട് 4.30ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം 9.30ന് കണ്ണൂരില്‍ ഇറങ്ങും.ആഴ്ചയില്‍ ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ മൂന്ന് വീതം സര്‍വിസായിരിക്കും നടത്തുക. എയര്‍ ഇന്ത്യ എക്സ്പ്രസ്, ഗോ ഫസ്റ്റ് എന്നീ വിമാനക്കമ്പനികൾക്കാണ്  നിലവില്‍ കണ്ണൂരിലേക്ക് സര്‍വിസുള്ളത്.

എയര്‍ ഇന്ത്യ മുമ്പ് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍നിന്ന് ഒമാനിലേക്ക് സര്‍വിസ് നടത്തിയിരുന്നെങ്കിലും തിരുവനന്തപുരം സര്‍വിസ് നിര്‍ത്തലാക്കിയിരുന്നു. നിലവില്‍ കൊച്ചിയില്‍ നിന്ന് മാത്രമാണ് എയര്‍ ഇന്ത്യ ഒമാനിലേക്ക് സര്‍വിസ് നടത്തുന്നത്.

എയര്‍ ഇന്ത്യ സര്‍വിസ് ടാറ്റ ഗ്രൂപ് ഏറ്റെടുത്തശേഷമാണ് കണ്ണൂരില്‍നിന്ന് സര്‍വിസ് ആരംഭിക്കാന്‍ പോകുന്നത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News