Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
എച്ച്1 എന്‍1,ആശുപത്രിയിൽ നിന്ന് ആർക്കും രോഗം പകർന്നിട്ടില്ലെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം 

October 03, 2019

October 03, 2019

മസ്കത്ത് : മസ്കത്തിലെ  ദോഫാറില്‍  ഈ വര്‍ഷം ഇതുവരെ രണ്ട് എച്ച്1 എന്‍1 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദോഫാറിലെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ എച്ച്1 എന്‍1 പകര്‍ച്ചവ്യാധി പടരുന്നതായുള്ള അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രാലയം.

ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്കാണ് മന്ത്രാലയം പുറത്തുവിട്ടത്. ദോഫാറിലെ ഹെല്‍ത്ത് സര്‍വീസസ് ഡയരക്ടറേറ്റ് ജനറലിന്റെ വാര്‍ത്താകുറിപ്പ് പ്രകാരം ഇതിനകം 78 പേരിലാണ് എച്ച്1 എന്‍1 ബാധ സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടുപേര്‍ മാത്രമാണു മരിച്ചത്. ഒരാള്‍ ജൂലൈയിലും രണ്ടാമത്തെയാള്‍ ഓഗസ്റ്റിലും മരിച്ചു.

എന്നാല്‍, ആശുപത്രിയില്‍ നിന്ന് മറ്റുള്ളവർക്ക് രോഗം പകരുന്നതായുള്ള  പ്രചാരണങ്ങൾ അധികൃതര്‍ തള്ളിക്കളഞ്ഞു. എല്ലാവരും രോഗബാധിതരായി ആശുപത്രിയില്‍ ചികിത്സ തേടിയവരാണെന്നും ആശുപത്രിയില്‍ വച്ച് എച്ച്1 എന്‍1 ബാധിച്ചവരായി ആരുമില്ലെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു. രാജ്യാന്തര നടപടിക്രമങ്ങള്‍ക്കനുസരിച്ചുള്ള എല്ലാവിധ പ്രതിരോധ, ചികിത്സാ നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.


Latest Related News