Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കണ്ണൂരിൽ നിന്ന് സലാലയിൽ തിരിച്ചെത്തിയ മലയാളിക്ക് കോവിഡ് ബാധ, ഇന്ത്യയിൽ നിന്നുള്ള എല്ലാ സർവീസുകളും ഒമാൻ എയർ നിർത്തിവെച്ചു

March 20, 2020

March 20, 2020

മസ്കത്ത് : കണ്ണൂരില്‍ നിന്ന് അവധി കഴിഞ്ഞു  ഒമാനില്‍ തിരിച്ചെത്തിയ മലയാളിക്ക്   കോവിഡ് സ്ഥിരീകരിച്ചു.. അവധി കഴിഞ്ഞ മാര്‍ച്ച്‌ 13നുള്ള വിമാനത്തിലാണ് ഇദ്ദേഹം സലാലയില്‍ തിരികെയെത്തിയത്. പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇക്കഴിഞ്ഞ 16 ന്  ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ്  കോവിഡ് ബാധ സ്ഥിരീകരിച്ചത്.ഈ മാസം പന്ത്രണ്ടിന് രാത്രി 8.40ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട G855 നമ്ബര്‍ ഗോ എയര്‍ വിമാനത്തിലാണ് ഇദ്ദേഹം യാത്ര ചെയ്തത്. അദ്ദേഹം യാത്ര ചെയ്ത ദിവസം കണ്ണൂര്‍ വിമാനത്താവളത്തിലെ ഗോ എയര്‍ കൗണ്ടറില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരുടെ വിശദാംശങ്ങള്‍ നൽകാൻ  മാനേജിങ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം,ഈ വിമാനത്തിൽ സലാലയിൽ എത്തിയവരെ ഒമാൻ ആരോഗ്യവകുപ്പും നിരീക്ഷിച്ചുവരികയാണ്.ഒമാൻ എയർ ഇന്ത്യയിൽ നിന്നുള്ള എല്ലാ വിമാനസർവീസുകളും നിർത്തിവെച്ചിട്ടുണ്ട്. ഇപ്പോൾ മാർച് 28 വരെയാണ് സർവീസുകൾ നിർത്തിവെക്കുന്നതെന്നും മറ്റു കാര്യങ്ങൾ പിന്നീട് അറിയിക്കുമെന്നും ഒമാൻ എയർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യയിൽ എല്ലാ വിദേശ വിമാനസർവീസുകൾക്കും കേന്ദ്രസർക്കാർ നിരോധനം ഏർപെടുത്തിയിട്ടുണ്ട്. നിലവിൽ ടിക്കറ്റ് എടുത്തവർക്ക് തുക തിരികെ ലഭിക്കാനും ഒമാൻ എയറിന്റെ ഇന്ത്യൻ കോൾസെന്ററിൽ ബന്ധപ്പെടാവുന്നതാണ്.
നമ്പർ : 02262729000 - 01246421111

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.


Latest Related News