Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സ്‌കൂൾ ബസ്സിൽ ഉറങ്ങിപ്പോയി,ഒമാനിൽ നാലു വയസ്സുകാരി ഗുരുതരാവസ്ഥയിൽ

September 20, 2019

September 20, 2019

സ്‌കൂളിലേക്കുള്ള യാത്രാമധ്യേ വിദ്യാര്‍ത്ഥിനി ഉറങ്ങിപ്പോയത് ഡ്രൈവറുടെയും ബസിലുണ്ടായിരുന്ന അധ്യാപികയുടെയും ശ്രദ്ധയില്‍പ്പെടാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയത്.

മസ്‌കത്ത്: അഞ്ചു മണിക്കൂറോളം സ്‌കൂള്‍ ബസില്‍ കുടുങ്ങിയ നാലുവയസുകാരി ഒമാനിൽ ഗുരുതരാവസ്ഥയില്‍ തുടരുന്നു. കിന്റര്‍ഗാര്‍ട്ടന്‍ വിദ്യാര്‍ഥിനിയായ സ്വദേശി ബാലിക കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപകടത്തില്‍പ്പെട്ടത്.തലച്ചോറില്‍ ഓക്‌സിജന്‍ നഷ്ടപ്പെട്ട അവസ്ഥയിൽ കുട്ടി റുസ്താഖ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്.സ്‌കൂളിലേക്കുള്ള യാത്രാമധ്യേ വിദ്യാര്‍ത്ഥിനി ഉറങ്ങിപ്പോയത് ഡ്രൈവറുടെയും ബസിലുണ്ടായിരുന്ന അധ്യാപികയുടെയും ശ്രദ്ധയില്‍പ്പെടാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയത്.

മറ്റു വിദ്യാര്‍ത്ഥികളെ ഇറക്കിയ ശേഷം ഡ്രൈവര്‍ ബസുമായി പോയി വീടിനടുത്ത് വെയിലത്ത് നിര്‍ത്തിയിടുകയായിരുന്നു. വിദ്യാര്‍ത്ഥിനി ഉണര്‍ന്നെങ്കിലും ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. കുട്ടികളെ തിരിച്ചുകൊണ്ടുപോവാനായി ബസ് എടുക്കാന്‍ ഡ്രൈവര്‍ വന്നപ്പോഴാണ് കുട്ടിയെ ഗുരുതരാവസ്ഥയില്‍ കണ്ടത്. ഉടനെ റുസ്താഖിലെ ഹെല്‍ത്ത് സെന്ററില്‍ പ്രഥമിക ശുശ്രൂഷ നല്‍കിയെങ്കിലും പിന്നീട് പ്രധാന ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 


Latest Related News