Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിൽ ഒരു കോവിഡ് മരണം കൂടി,മരണം നാലായി 

April 12, 2020

April 12, 2020

മസ്കത്ത് : ഒമാനിൽ ഇന്ന് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.  37 വയസുകാരനായ വിദേശിയാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ ഇയാളെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

മാര്‍ച്ച് 31നായിരുന്നു ഒമാനില്‍ ആദ്യത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്. രണ്ടാമത്തെത്  ഏപ്രിൽ നാലിനും മൂന്നാമത്തെത്   ഏപ്രിൽ 11നുമാണ് സംഭവിച്ചത്.

ഒമാനിൽ 53 പേർക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതോടെ രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം 599ആയി ഉയർന്നെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് വാർത്തകുറിപ്പിലൂടെ അറിയിച്ചു. രോഗം സ്ഥിരീകരിച്ച 53 പേരിൽ 50 പേരും മസ്കത്ത് മേഖലയിൽ നിന്നുള്ളതാണ്. 109 പേർക്കാണ് ആകെ രോഗം ഭേദമായത്. കഴിഞ്ഞ രണ്ട് ദിവസമായി പുതുതായി ആരും സുഖം പ്രാപിച്ചിട്ടില്ല. ,മൂന്നു പേരാണ് രാജ്യത്ത് ഇതുവരെ മരണപ്പെട്ടത്. രോഗികളുടെ എണ്ണം ഉയരുന്നതോടെ മലയാളി പ്രവാസികൾ ആശങ്കയിലാണ്. ഒമാനിലെ ബഹുഭൂരിപക്ഷം വരുന്ന മലയാളികളും മസ്കറ്റ് ഗവര്ണറേറ്റിലാണ് താമസിച്ചു വരുന്നത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.            


Latest Related News