Breaking News
ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി |
ഇന്ത്യയിൽ ഇസ്‌ലാമോഫോബിയ ഏറ്റവും മാരകമായ ഘട്ടത്തിൽ എത്തിയതായി നോം ചോംസ്‌കി

February 12, 2022

February 12, 2022

ഇന്ത്യയില്‍ ഇസ്‍ലാം വിരുദ്ധത അതിന്റെ ഏറ്റവും മാരക രൂപം കൈവരിച്ചതായി വിഖ്യാത പണ്ഡിതന്‍ നോം ചോംസ്കി അഭിപ്രായപ്പെട്ടു. ഇസ്‍ലാമോഫോബിയ രാജ്യത്ത് അതിവേഗത്തില്‍ പിടിമുറുക്കുകയാണെന്നും മോദി സര്‍ക്കാര്‍ ജനാധിപത്യ സംവിധാനങ്ങളെ അതിവിദഗ്ധമായി മുസ്‍ലിംവിരുദ്ധതക്കായി ഉപയോഗപ്പെടുത്തുന്നതായും  അദ്ദേഹം പറഞ്ഞു.

പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഉടനീളം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇസ്‌ലാമോഫോബിയയുടെ പാത്തോളജി ഇന്ത്യയില്‍ അതിന്റെ ഏറ്റവും മാരകമായ രൂപം കൈക്കൊള്ളുകയാണ്. മോദി സര്‍ക്കാര്‍ ആസൂത്രിതമായി ഇന്ത്യന്‍ മതേതര ജനാധിപത്യത്തെ തകര്‍ക്കുകയും രാജ്യത്തെ ഒരു ഹിന്ദു വംശീയതയാക്കി മാറ്റുകയും ചെയ്യുന്നു.

ഇന്ത്യയിലെ വര്‍ഗീയതയെക്കുറിച്ച്‌ യു. എസ് ആസ്ഥാനമായുള്ള പ്രവാസി സംഘടനകള്‍ സംഘടിപ്പിച്ച പരിപാടിയില്‍ റെക്കോര്‍ഡ് ചെയ്ത സന്ദേശത്തിലാണ് ചോംസ്കി ഇക്കാര്യം പറഞ്ഞത്. ചില കാര്യങ്ങളില്‍ ഇന്ത്യ അധിനിവേശ ഫലസ്തീന് സമാനമായ രീതിയില്‍ ആയിരിക്കുന്നു. ഇന്ത്യ ഇന്ന് ഭയത്തിന്റെയും വിദ്വേഷത്തിന്റെയും ഭയാനകമായ ഇരുണ്ടതും അക്രമാസക്തവുമായ ഇടത്തിലാണ്.ഇന്ത്യയിലെ മുസ്‍ലിംകള്‍ക്കും കൃസ്ത്യാനികള്‍ക്കും ഹിന്ദുക്കള്‍ക്കും ഇടയില്‍ അക്രമാസ്കതമായ വിടവ് രൂപപ്പെട്ടു കഴിഞ്ഞു -ചോംസ്കി കൂട്ടിച്ചേര്‍ത്തു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News