Breaking News
ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  |
കോവിഡ് മൂന്നാം തരംഗം: ദിനംപ്രതി അഞ്ചുലക്ഷത്തോളം കേസുകൾ വന്നേക്കാമെന്ന് നീതി ആയോഗിന്റെ മുന്നറിയിപ്പ്

August 23, 2021

August 23, 2021

ന്യൂ ഡൽഹി : കോവിഡിന്റെ മൂന്നാം തരംഗം ഇന്ത്യയെ ഭീകരമായി ബാധിച്ചേക്കുമെന്ന് കേന്ദ്രത്തിന് മുന്നറിയിപ്പ് ഈ മാസം തന്നെ കോവിഡ് വീണ്ടും രൂക്ഷമാവുമെന്നും. ദിനംപ്രതി ശരാശരി നാലോ അഞ്ചോ ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുമെന്നുമാണ് നീതി ആയോഗിന്റെ വിലയിരുത്തൽ. 23 ശതമാനത്തോളം രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുമെന്ന് അഭിപ്രായപ്പെട്ട നീതി ആയോഗ് മേധാവി വികെ പോൾ, 2 ലക്ഷം ഐസിയു കിടക്കകൾ തയ്യാറാക്കാനും കേന്ദ്രത്തോട് നിർദേശിച്ചു.

ഏപ്രിൽ മെയ് കാലയളവിൽ ആഞ്ഞടിച്ച രണ്ടാം തരംഗത്തിൽ ശരാശരി മൂന്ന് ലക്ഷം കേസുകളാണ് ദിനംപ്രതി ഉണ്ടായിരുന്നത്. ഇത്തവണ കാര്യങ്ങൾ രണ്ടാം തരംഗത്തെക്കാൾ ഗുരുതരമാവുമെന്നാണ് വികെ പോളിന്റെ നിരീക്ഷണം. രണ്ടാം തരംഗത്തിലെ കേസുകളെ പറ്റി വിശദമായ പഠനങ്ങൾക്ക് ശേഷമാണ് മൂന്നാം തരംഗത്തിന് മുൻപായി രണ്ട് ലക്ഷം കിടക്കകൾ വേണ്ടി വരുമെന്ന് നീതി ആയോഗ് പ്രഖ്യാപിച്ചത്. വെന്റിലേറ്റർ ഘടിപ്പിച്ച 1.2 ലക്ഷം കിടക്കകളും, ഏഴ് ലക്ഷം സാധാരണ കിടക്കകളും ഒരുക്കാനും സർക്കാറിനോട് നീതി ആയോഗ് അഭ്യർത്ഥിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ് ഗ്രൂപ്പിൽ ചേരുക. 

 


Latest Related News